സര്‍വീസിനായി വെച്ച ബൈക്ക് നന്നായില്ലെന്ന് പറഞ്ഞ് ഷോറൂം ജീവനക്കാരന് മര്‍ദനം

കാസര്‍കോട് (www.evisionnews.co): സര്‍വീസിനായി ഷോറൂമില്‍ കയറ്റിവെച്ച ബൈക്ക് നന്നായില്ലെന്ന് പറഞ്ഞ് ജീവനക്കാരന് മര്‍ദനം. ബജാജ് ഷോറൂമിലെ ജീവനക്കാരന്‍ ബദിയടുക്ക ഉള്ളോടിയിലെ ഉണ്ണികൃഷ്ണനാണ് മര്‍ദനമേറ്റത്. ഉണ്ണിയുടെ പരാതിയില്‍ തെരുവത്തെ സുലൈമാനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. സുലൈമാന്റെ ബൈക്ക് ഷോറൂമില്‍ സര്‍വീസിനായി വെച്ചിരുന്നു. സര്‍വീസ് കഴിഞ്ഞ് തിരിച്ചെടുത്ത ബൈക്ക് നന്നായില്ലെന്ന് പറഞ്ഞപ്പോള്‍ മെക്കാനിക്ക് ഓടിച്ചുനോക്കുകയും ശരിയായിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?