കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി; മുലപ്പാല്‍ തൊണ്ടയില്‍ക്കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കോട്ടയം:(www.kvartha.com 07/06/2018) കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിയത് പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ കടുത്തുരുത്തി പൂഴിക്കോലില്‍ ആണ് സംഭവം. പൂഴിക്കുന്നേല്‍ അനീഷ് - രേണുക ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.

കുഞ്ഞിനെ കട്ടിലില്‍ കിടത്തി പാലു കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് അമ്മ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ അസ്വസ്ഥത അനുഭവിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Kottayam, Kerala, Death, Hospital, New born baby dies during Breast milk drinking

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Death, Hospital, New born baby dies during Breast milk drinking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?