അമ്മയില്‍ പ്രതിഷേധം പുകയുന്നു; പൃഥ്വിരാജും രാജിക്കോ? രാജിവെച്ച നടിമാര്‍ക്കൊപ്പമെന്ന് താരം

കൊച്ചി: (www.kvartha.com 28.06.2018) നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം പുകയുന്നു. അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ചതിന് പിന്നാലെ പൃഥ്വിരാജും രംഗത്തും. രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താന്‍ എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇതോടെ പൃഥ്വിരാജും അമ്മയില്‍ നിന്ന് രാജിക്കൊരുങ്ങുന്നുവെന്ന വര്‍ത്തകളും പുറത്തുവരുന്നുണ്ട്. അമ്മ വിടുന്നതു സംബന്ധിച്ച് പൃഥ്വി സിനിമയിലെ അടുത്ത സുഹൃത്തുക്കളോട് അഭിപ്രായം തേടിയിരുന്നുവെന്നും സൂചനയുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അമ്മയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ വഴിയൊരുക്കിയത് പൃഥ്വിയുടെയും കൂട്ടരുടെയും നിലപാടുകളായിരുന്നു. ഇപ്പോള്‍ പൃഥ്വിയെന്താണ് മിണ്ടാത്തതെന്ന ചോദ്യം ഉയരുകയും ചെയ്തു. എന്നാല്‍ പൃഥ്വി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.


രാജിവച്ച നടിമാര്‍ കാട്ടിയ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവര്‍ക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ശരിയേത് തെറ്റേത് എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയിരിക്കുമെന്നതാണു തന്റെ നിലപാട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിശബ്ദത പാലിക്കുന്നയാളല്ല താന്‍. 'അമ്മ'യില്‍ നടക്കുന്ന കാര്യങ്ങളില്‍ ശരിയായ സമയം വരുമ്പോള്‍ തീരുമാനം വ്യക്തമാക്കും.

താന്‍ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളില്‍ തന്റെ മേലും പഴിചാരാം. ദിലീപുമായി സിനിമ ചെയ്യാന്‍ ഒരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു പൃഥ്വിരാജ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, film, Amma, Dileep, Actress, Molestation, Case, Prithvi Raj, Supporters, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?