ക്രിക്കറ്റ് മത്സരങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച നാടകം? ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് വീണ്ടും ഒത്തുകളി വിവാദം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അല്‍ ജസീറ; വീഡിയോ കാണാം
ഷാര്‍ജ: (www.kvartha.com 02.06.2018) വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് വീണ്ടും ഒത്തുകളി വിവാദം. മധ്യപൗരസ്ത്യ മാധ്യമഭീമനായ അല്‍ ജസീറയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 18 മാസത്തെ അന്വേഷണത്തിലൂടെയാണ് അല്‍ ജസീറ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മാച്ച് ഫിക്‌സിങ്ങിലെ മുന്‍നിര ടീമുകളുടെ പങ്കും പിച്ചൊരുക്കുന്നതിലെ കൃത്രിമങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍താരങ്ങളും ക്രിക്കറ്റ് ടീമുകളിലെ ഒഫീഷ്യലുകളുമടക്കം വന്‍ സംഘമാണ് വാതുവെപ്പ് ലക്ഷ്യം വെച്ചുള്ള ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും മാച്ച് ഫിക്‌സിങ്ങില്‍ വലിയ പങ്കുണ്ടെന്നാണ് വിവരം.
ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഡി കമ്പനിയുടെ നേതൃത്വത്തിലാണ് പ്രധാനമായും മാച്ച് ഫിക്‌സിങ്ങ് നടക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഡി കമ്പനി പ്രതിനിധിയും ഇന്ത്യക്കാരനുമായ അനീല്‍ മുനവര്‍ ആറു വര്‍ഷത്തോളമായി ഈ മേഖലയിലുണ്ട്. എല്ലാ ദേശീയ ടീമുകളിലും ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്ന താരങ്ങളുണ്ട്.
ഒത്തുകളിക്കുന്ന താരങ്ങള്‍ റിസ്റ്റ് ബാന്‍ഡ് ധരിച്ചോ തലയ്ക്ക് ബാന്‍ഡ് ധരിച്ചോ ബോള്‍ ചെയ്യുമ്പോള്‍ സണ്‍ ഗ്ലാസ് വെച്ചോ മറ്റോ കളികാണുന്ന വാതുവെപ്പ് സംഘത്തിന് സിഗ്നല്‍ നല്‍കും. സിഗ്നല്‍ ലഭിച്ചാല്‍ സംഘം വമ്പന്‍ തുകയ്ക്ക് വാതുവെക്കും. ഇതാണ് മാച്ച് ഫിക്‌സിങ്ങിന്റെ പൊതുവേയുള്ള രീതി. കളിക്കിടെ പാഡഴിച്ചും റണ്ണപ്പെടുക്കുന്ന ബോളറോട് തയ്യാറായില്ലെന്നറിയിച്ച് മാറിനിന്നും വാതുവെക്കുന്നവര്‍ക്ക് സിഗ്നല്‍ കാണിക്കാറുണ്ട്.
മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യക്കാരനായ റോബിന്‍ മോറിസ്, മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹസന്‍ റാസ, യു എ ഇയിലെ ഇന്ത്യക്കാരനായ ഗൗരവ് രാജ്കുമാര്‍, ശ്രീലങ്കയിലെ ഗല്ലേ സ്‌റ്റേഡിയത്തിലെ ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ തരംഗ ഇന്‍ഡിക്ക, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം തരിന്ദു മെന്‍ഡിസ്, മുന്‍ ശ്രീലങ്കന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ജീവന്താ കുലതുംഗെ, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദില്‍ഹാര ലോകുഹെട്ടിഗെ, എന്നിവരുടെ വാതുവെപ്പ് ഇടപാടുകള്‍ രഹസ്യ വീഡിയോ തെളിവുകളുള്‍പ്പടെയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ആസ്‌ത്രേലിയന്‍ താരങ്ങല്‍ക്ക് നേരെയും വാതുവെപ്പ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
ക്രിക്കറ്റ് മത്സരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് അരങ്ങേറുന്ന നാടകം മാത്രമായി മാറുന്നുവെന്ന അപകടകരമായ തിരിച്ചറിവ് റിപ്പോര്‍ട്ട് നല്‍കുന്നു. ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന പുതിയ വിവാദം കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയേക്കും.
Video Courtesy: AL JAZEERA

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Cricket, Match Fixing, Al Jazeera, Report, Match, Davood Ibrahim, D Company, Betting, Al Jazeera Investigation on Cricket's Match Fixers
Powered by Info News For You

Comments
Post a Comment