മോടി കൂട്ടാനൊരുങ്ങി എയര്‍ ഇന്ത്യ; ബിസിനസ് ക്ലാസ് നവീകരിക്കും, മികച്ച ഭക്ഷ്യ വിഭവങ്ങളൊരുക്കും

ന്യൂഡല്‍ഹി: (www.kvartha.com 25.06.2018) എയര്‍ ഇന്ത്യ മോടി കൂട്ടാനൊരുങ്ങുന്നു. എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയും രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. മാറ്റങ്ങള്‍ രണ്ടു മാസത്തിനകം നടപ്പിലാകുമെന്നാണ് കരുതുന്നത്.

കുറഞ്ഞ നിരക്കില്‍ മികച്ച യാത്രാ അനുഭവം നല്‍കിക്കൊണ്ട് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിവിധ വിമാന കമ്പനികള്‍ മത്സരിക്കുമ്പോള്‍ ഈ കിട മത്സരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രം തേടുകയാണ് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം ജോലിക്കാരുടെ യൂണിഫോമിലും മാറ്റം കൊണ്ടു വരാനും ആലോചനയുണ്ട്.


ഇതുവഴി പ്രതിവര്‍ഷം 1000 കോടി രൂപയുടെ അധിക വരുമാനം നേടിയെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ വടക്കന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ 60 ശതമാനം ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്. പുതിയ മാറ്റം കൊണ്ടുവരുന്നതിലൂടെ വരുമാനം 80 ശതമാനമായി ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 700 കോടി ഡോളറാണ് എയര്‍ ഇന്ത്യയുടെ കട ബാധ്യത.

ഓഹരികള്‍ വാങ്ങാന്‍ ആളില്ലാതായതോടെ 76 ശതമാനം ഷെയറുകള്‍ വിറ്റഴിച്ച് എയര്‍ ഇന്ത്യയുശട കടബാധ്യത തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറാവാത്തിനെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും അതുവഴി വരുമാനം ഉയര്‍ത്താനുമാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, Air India, Business, Flight, National, News, Revamped Business Class, New Menu: Air India Plans After Stake Sale Flop


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?