ഭയപ്പെടുത്തുന്ന ഒരു പാവയെ അയല്‍പക്കത്തെ ടെറസില്‍ കണ്ടെന്ന് പിതാവിനോട് എട്ടു വയസുകാരന്‍; ചെന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ഗാസിയാബാദ്: (www.kvartha.com 04.06.2018) ഭയപ്പെടുത്തുന്ന ഒരു പാവയെ അയല്‍പക്കത്തെ ടെറസില്‍ കണ്ടെന്ന് പിതാവിനോട് എട്ടു വയസുകാരന്‍. കുട്ടിയുടെ നിര്‍ബന്ധത്തിനുവഴങ്ങി ചെന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ക്രിക്കറ്റ് കളിക്കിടെ പന്ത് തിരഞ്ഞു പോയപ്പോഴാണ് എട്ടുവയസുകാരനായ ചേട്ടന്‍ രണ്ട് വര്‍ഷം മുമ്പ് തട്ടിക്കൊണ്ടു പോയെന്നുകരുതിയ അനുജന്റെ മൃതദേഹം കാണുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
എന്നാല്‍ തടിയില്‍ തീര്‍ത്ത പെട്ടിക്കുള്ളില്‍ കണ്ട അസ്ഥികൂടം സ്വന്തം അനിയന്റേതാണെന്ന് തിരിച്ചറിയാന്‍ എട്ട് വയസുകാരനായ ചേട്ടന്‍ ജുനൈദിന് കഴിഞ്ഞിരുന്നില്ല. ഭയപ്പെടുത്തുന്ന ഒരു പാവയെ അയല്‍പക്കത്തെ ടെറസില്‍ കണ്ടെന്ന് മാത്രമാണ് അവന്‍ വീട്ടുകാരോട് പറഞ്ഞത്. വെള്ളിയാഴ്ചയാണ് കുട്ടി ഇത് വീട്ടുകാരോട് പറയുന്നത്. ആദ്യമൊക്കെ മകന്റെ വാക്കുകള്‍ അവഗണിച്ചെങ്കിലും കുട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അതിന്റെ ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഫോട്ടോ നോക്കാന്‍ അവരാരും ശ്രമിച്ചുമില്ല. ഞായറാഴ്ച അവിചാരിതമായി ഫോട്ടോ കണ്ടപ്പോഴാണ് അത് രണ്ട് വര്‍ഷം മുമ്പ് കാണാതായ തങ്ങളുടെ ഇളയ മകന്‍ മുഹമ്മദ് സെയിദിന്റെ മൃതദേഹമാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്.
കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ച സ്‌കൂള്‍ യൂണിഫോമാണ് തിരിച്ചറിയാന്‍ സഹായകരമായത്. 2016 ഡിസംബര്‍ ഒന്നിനാണ് വീട്ട് മുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന സെയിദിനെ കാണാതാകുന്നത്. തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നാസര്‍ മുഹമ്മദിന് നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍, അഫ്താബ് എന്നീ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് തനിക്ക് 45 ഓളം കോളുകള്‍ വന്നതായി പിതാവ് മാസര്‍ മുഹമ്മദ് പറയുന്നു. എട്ടുലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നത്. ആദ്യ കോള്‍ വന്നത് 2016 ഡിസംബര്‍ 16ന് ആണെന്നും അദ്ദേഹം അറിയിച്ചു.
രണ്ടടിയോളം നീളമുള്ള തടി കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍ തിരുകി കയറ്റിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് വര്‍ഷത്തോളം പഴക്കം അസ്ഥികൂടത്തിനുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡി.എന്‍.എ പരിശോധന ഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ.
സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുമ്പ് ഒരു ബന്ധു സമ്മാനിച്ചതാണ് തനിക്കീ പെട്ടിയെന്ന് അയല്‍വാസിയായ മുഹമ്മദ് മൊമീന്‍ പറഞ്ഞു. അന്ന് മുതല്‍ പെട്ടി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും തുറക്കേണ്ട ആവശ്യം വന്നിട്ടില്ലെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. മൊമ്മീനും മുഹമ്മദും തമ്മില്‍ 15 വര്‍ഷമായി വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.
മുഹമ്മദിന്റെ ആറുമക്കളില്‍ അഞ്ചാമത്തെയാളാണ് സെയ്ദ്. സാഹിബാബാദിലെ ഹാപ്പി പബ്ലിക് സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Body of four-year-old Ghaziabad boy missing for 18 months recovered from wooden box, Police, Missing, Dead Body, Kidnap, Photo, National, News.

Powered by Info News For You

Comments
Post a Comment