പുനലൂര്‍ - ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ജൂണ്‍ ഒന്‍പതിന്

കൊല്ലം: (www.kvartha.com 07.06.2018) പുനലൂര്‍ ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ജൂണ്‍ ഒന്‍പതിനു രാവിലെ 1.15ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രജന്‍ ഗോഹൈന്‍ നിര്‍വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയാവും.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദക്ഷിണമേഖല റെയില്‍വേ ആസ്ഥാനത്തു നടന്ന യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ, പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ എസ്. അനന്തരാമന്‍, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ എസ്. ജഗനാഥന്‍, സി.സി.എം, പി.എം ജെ. വിനയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എം.പി. ഇക്കാര്യം അറിയിച്ചത്.

Punalur-Sengottai rail route inauguration on June 9th, Kollam, News, Railway Track, Travel & Tourism, Technology, Inauguration, Kerala

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പാതയുടെ ഉദ്ഘാടനം കഴിഞ്ഞാല്‍ പ്രാഥമിക ഘട്ടമെന്ന നിലയില്‍ പുനലൂര്‍ പാലക്കാട് പാലരുവി എക്‌സപ്രസ് തിരുനെല്‍വേലി വരെ ദീര്‍ഘിപ്പിക്കാനുളള നടപടി സ്വീകരിക്കും. ഇപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിനായി ഓടികൊണ്ടിരിക്കുന്ന താമ്പരം എക്‌സ്പ്രസ് ദിവസേന ഓടിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമായി സര്‍വീസ് വര്‍ധിപ്പിക്കും. ചെങ്കോട്ട വരെ ഓടുന്ന കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചിലമ്പ് എക്‌സ്പ്രസ് എന്നിവ കൊല്ലത്തേക്കു ദീര്‍ഘിപ്പിക്കുന്നതു പരിഗണനയിലാണ്.

കൊല്ലം വഴി നാഗൂര്‍ - വേളാങ്കണ്ണി -രാമേശ്വരം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുളള സര്‍വീസും പരിഗണനയിലാണ്. നേരിട്ടുളള സര്‍വീസ് ആരംഭിക്കുന്നതുവരെ കൊല്ലത്തു നിന്നു നാഗൂര്‍- വേളാങ്കണ്ണി-രാമേശ്വരം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു യാത്രചെയ്യാന്‍ കഴിയുന്ന തരത്തില്‍ താമ്പരം എക്‌സ്പ്രസ് ലിങ്ക് ചെയ്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.

മലയാളികളുടെ സൗകര്യം പരിഗണിച്ച് താമ്പരം എക്‌സ്പ്രസ് എഗ്മൂര്‍ വരെ നീട്ടുകയോ അല്ലെങ്കില്‍ എഗ്മൂര്‍ നിന്ന് കൊല്ലത്തേക്കു പുതിയ ട്രെയിന്‍ ആരംഭിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിച്ചു വരികയാണ്.

വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് താമ്പരം എക്‌സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. പുനലൂര്‍ ചെങ്കോട്ട വഴി നിസാമുദ്ദീന്‍ വരെ പോകുന്ന ട്രെയിനും പരിഗണനയിലാണ്.

കൂടാതെ എം.പി നിര്‍ദേശിച്ച പുതിയ 14 ട്രെയിനുകള്‍ സാങ്കേതിക സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി പരിഗണിക്കാമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പുനല്‍കി. പുനലൂര്‍ ചെങ്കോട്ട പാതയിലെ കൊടിയ വളവുകളും ടണലുകളും പാലങ്ങളും സവിശേഷമായ ഭൂപ്രകൃതിയും കാരണം വേഗത 30 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ പവര്‍ കൂടിയ എഞ്ചിനുകള്‍ ആവശ്യമായതിനാലും സാങ്കേതികമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി മാത്രമേ കൂടുതല്‍ ട്രെയിനുകള്‍ പാതയിലൂടെ സര്‍വീസ് നടത്താന്‍ കഴിയുകയുളളൂവെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

മാത്രമല്ല, അനന്തപുരി എക്‌സ്പ്രസിന് പരവൂരും വേണാട് എക്‌സ്പ്രസിന് പെരിനാടും സ്‌റ്റോപ്പുകള്‍ അനുവദിക്കണമെന്നുളള എം.പിയുടെ ആവശ്യം പരിഗണനയിലാണെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Punalur-Sengottai rail route inauguration on June 9th, Kollam, News, Railway Track, Travel & Tourism, Technology, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?