രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥി

തിരുവനന്തപുരം: (www.kvartha.com 05.06.2018) മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ചൊവ്വാഴ്ച ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്.

CPI field Binoy Viswam for Rajyasabha poll, Thiruvananthapuram, News, Politics, Rajya Sabha, CPM, CPI, Election, Kerala

ഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന. ജൂണ്‍ 21നാണു തെരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും സിപിഎം പരിഗണിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPI field Binoy Viswam for Rajyasabha poll, Thiruvananthapuram, News, Politics, Rajya Sabha, CPM, CPI, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?