ലൈഫ് ജാക്കറ്റില്ലാതെ മത്സ്യബന്ധനത്തിനിറങ്ങിയാല്‍ വള്ളവും പോകും, പണവും പോകും

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2018) ശനിയാഴ്ച മുതല്‍ ലൈഫ് ജാക്കറ്റില്ലാതെ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങിയാല്‍ ഫിഷറീസ് വകുപ്പ് വള്ളം പിടിച്ചെടുത്ത് ഉടമക്കെതിരെ കേസെടുക്കുകയും 25,000 രൂപ മുതല്‍ രണ്ടരലക്ഷം രൂപ വരെ പിഴയും ഈടാക്കും. പൊന്നാനി അഴിമുഖത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്.
 Kanhangad, kasaragod, Boat, Fisher-workers, Fishermen, Boat and money will gone if fishing without life jacket

കെഎംഎഫ്ആര്‍ ആക്ട് പ്രകാരമാണ് വള്ളം ഉടമകള്‍ക്കെതിരെ കേസെടുക്കുക. കടലില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരണപ്പെടാന്‍ പ്രധാന കാരണം ലൈഫ്ജാക്കറ്റില്ലാത്തതാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. ജാക്കറ്റില്ലാതെ കടലില്‍ ഇറങ്ങുന്നവരെ കണ്ടാല്‍ പോലീസ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജീവന്‍ തന്നെ രക്ഷിക്കുന്നതിനുള്ള ലൈഫ്ജാക്കറ്റിന് കേവലം 1,355 രൂപ മാത്രമാണ് വില. മത്സ്യഫെഡിന്റെ വ്യാസസ്റ്റോര്‍ മുഖേന ജാക്കറ്റുകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, kasaragod, Boat, Fisher-workers, Fishermen, Boat and money will gone if fishing without life jacket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?