ചന്ദ കൊച്ചാറിനെതിരെ യു എസിലും അന്വേഷണം
ന്യൂഡല്‍ഹി: (www.kvartha.com 10.06.2018) ചന്ദ കൊച്ചാറിനെതിരെ യു എസിലും അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. അമേരിക്കയിലെ ഓഹരി വിപണി റെഗുലേറ്ററായ യു എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനാണ് അന്വേഷണം നടത്തുക. നേരത്തെ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ്ര കൊച്ചാറിനെതിരെ ബാങ്ക് തന്നെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശ സഹായവും തേടിയിട്ടുണ്ട്. പ്രധാനമായും മൗറീഷ്യസിന്റെ സഹായമാണ് തേടിയതെന്ന് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ചന്ദ കൊച്ചാറിനെതിരെ ബാങ്ക് സ്വതന്ത്രാന്വേഷണം പ്രഖ്യാപിച്ചത്. വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ രാജീവ് കൊച്ചാര്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. ചന്ദയുടെ സ്വാധീനം ഉപയോഗിച്ച് അനര്‍ഹമായി വായ്പ നേടിയെടുത്തു എന്നാണ് ആരോപണം.
2012ല്‍ 20 ബാങ്കുകളുടെ കൂട്ടായ്മ 40,000 കോടി രൂപ വിഡിയോകോണിന് വായ്പ നല്‍കിയിരുന്നു. ഇതില്‍ 3250 കോടി നല്‍കിയത് ഐസിഐസിഐ ബാങ്കാണ്. ഇടപാട് നടന്ന് ഏറെ വൈകാതെ ന്യൂപവര്‍ റിന്യുവബിള്‍സില്‍ ദീപക് കൊച്ചാറിന് ഓഹരി പങ്കാളിത്തം കൂടി. 2008 ല്‍ ആണ് ദീപക് കൊച്ചാറും വിഡിയോകോണും ചേര്‍ന്നു ന്യൂ പവര്‍ റിന്യൂവബിള്‍സ് തുടങ്ങിയത്. ഈ സ്ഥാപനത്തിനു മൊറീഷ്യസില്‍നിന്നുള്ള രണ്ടുസ്ഥാപനങ്ങളില്‍നിന്നായി 325 കോടി രൂപ വന്നതു സംബന്ധിച്ചും വിവാദം ഉയര്‍ന്നിരുന്നു. 2019 മാര്‍ച്ച് 31 വരെയാണ് ചന്ദാ കൊച്ചാറിന് ബാങ്കിന്റെ തലപ്പത്ത് കാലാവധിയുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, News, Investigates, World, Bank, Finance, Business, ICICI Bank, Chanda Kochhar face US regulatory probe; Indian agencies may seek foreign help

Powered by Info News For You

Comments
Post a Comment