വിദ്യാര്‍ഥികള്‍ പുസ്തകപ്പുഴുക്കളാകരുത്: മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പൊതുവിദ്യാലയങ്ങളെന്ന് മുഖ്യമന്ത്രി;
തിരുവനന്തപുരം: (www.kvartha.com 31.05.2018) സമൂഹത്തിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിധത്തിലുള്ള ഭിന്നതയും കുട്ടികളുടെ ഇടയില്‍ ഈ സ്ഥാപനങ്ങളില്‍ ഇല്ല. ദരിദ്രരും സമ്പന്നരും തമ്മില്‍ വ്യത്യാസവുമില്ല. പുതു അദ്ധ്യായനവര്‍ഷത്തിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥികള്‍ വെറും പുസ്തകപ്പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിനു കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഒരു പൗരന്റെ വ്യക്തിത്വ രൂപീകരണം പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നാരംഭിക്കുമെന്നും സഹജീവി സ്നേഹവും മറ്റുള്ളവരോടുള്ള ദയയും പ്രകൃതിയെ അറിയാനുള്ള ശ്രമവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, CM, Education, CM on Govt. Schools.
Keywords: Kerala, News, Thiruvananthapuram, CM, Education, CM on Govt. Schools.
Powered by Info News For You

Comments
Post a Comment