ഭാര്യയും മക്കളും മിണ്ടുന്നില്ല; കോടതി മുറിക്കുള്ളില്‍ യുവാവിന്റെ പരാക്രമണം, യുവതിയെ ആയുധം കൊണ്ട് കുത്തി

ന്യൂഡല്‍ഹി: (www.kvartha.com 29.06.2018) ഭാര്യയും മക്കളും മിണ്ടുന്നില്ലെന്ന് പറഞ്ഞ് കോടതി മുറിക്കുള്ളില്‍ യുവാവിന്റെ പരാക്രമണം. ഒടുവില്‍ കയ്യിലിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പിച്ചു. വടക്കന്‍ ഡെല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഭാര്യയേയും 10 വയസുകാരനായ മകനെയുമാണ് ഇയാള്‍ ആക്രമിച്ചത്. ചേംബറിലേക്ക് ജഡ്ജി വരുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.

ഡെല്‍ഹിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന നരേന്ദര്‍ സയിനി ആണ് ഭാര്യയെ ആക്രമിച്ചത്. ഭാര്യ ബിമ്പി സയിനി(34) കഴിഞ്ഞ സെപ്തംബറില്‍ യുവാവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്നുവന്നിരുന്ന കേസ് പരിഗണിക്കണവെ, കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു.

Upset over ‘lack of response’, man attacks wife and son in Delhi court, New Delhi, News, Crime, Criminal Case, attack, Police, Arrested, Meeting, Hospital, Treatment, National

എന്നാല്‍ കൂടിക്കാഴ്ചയില്‍ നരേന്ദറുമായി സംസാരിക്കാന്‍ മക്കള്‍ തയ്യറായില്ല. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 10 വയസുകാരനെ കൂടാതെ എട്ടു വയസുള്ള മറ്റൊരു മകനും ദമ്പതികള്‍ക്കുണ്ട്.

ആക്രമണത്തില്‍ യുവതിക്ക് കഴുത്തില്‍ നാലു മുറിവേറ്റിട്ടുണ്ട്. മകന്‍ ആദിത്യനും കൈക്ക് പരിക്കുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇരുവരേയും കോടതി പരിസരത്തുള്ള അരുണ അസഫ് അലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയതായി പോലീസ് അറിയിച്ചു. യുവാവിനെ അപ്പോള്‍ തന്നെ പിടികൂടി.

അതേസമയം നരേന്ദറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. 2003ലാണ് നരേന്ദറും ബിമ്പിയും വിവാഹിതരായത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 2015ല്‍ നരേന്ദറുമായുള്ള ബന്ധം യുവതി ഉപേക്ഷിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Upset over ‘lack of response’, man attacks wife and son in Delhi court, New Delhi, News, Crime, Criminal Case, attack, Police, Arrested, Meeting, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?