കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി; ജയാനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അയ്യായിരം വോട്ടുകള്‍ക്ക് ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ്
ബംഗലൂരു: (www.kvartha.com 13.06.2018) കര്‍ണാടകയിലെ ബംഗലൂരു ജയാനഗര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഢി 53,151 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ പ്രഹ്ലാദിന് 48,302 വോട്ടുകളാണ് ലഭിച്ചത്. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്.
മേയ് 12നായിരുന്നു കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ജയാനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുകയായിരുന്നു. വിജയകുമാറിന്റെ സഹോദരന്‍ പ്രഹ്ലാദ് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി. ജൂണ്‍ അഞ്ചിന് സ്ഥാനാര്‍ത്ഥിയെ പിന്‍ വലിച്ച് ജെ ഡി എസ് കോണ്‍ഗ്രസിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Karnataka Assembly election was held on May 12 but in Jayanagar, the poll was countermanded following the death of BJP candidate BN Vijayakumar, who was holding the seat.
Keywords: National, Karnataka Assembly polls, BJP, Congress

Powered by Info News For You

Comments
Post a Comment