കഞ്ചാവുമായി യുവാവിനെയും കഞ്ചാവ് വലിക്കുകയായിരുന്ന രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 11.06.2018) കഞ്ചാവുമായി യുവാവിനെയും കഞ്ചാവ് വലിക്കുകയായിരുന്ന രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴി ഹിദായത്ത്നഗറിലെ എം.കെ മുനീര്‍ (36), ചെട്ടുംകുഴിയിലെ അബ്ദുല്‍ അസീസ് (38), കോട്ടക്കണ്ണിയിലെ ഹസൈനാര്‍ (37) എന്നിവരെയാണ് കാസര്‍കോട് സിഐ സി.എ അബ്ദുര്‍ റഹീ മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചാണ് മുനീറിനെ പോലീസ് പിടികൂടിയത്. മുനീറില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം കഞ്ചാവ് വലിക്കുമ്പോഴാണ് അസീസിനെയും ഹസൈനാറിനെയും പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Ganja, Arrest, Police, Crime, 3 arrested with Ganja.
Keywords: Kasaragod, Kerala, News, Ganja, Arrest, Police, Crime, 3 arrested with Ganja.
Powered by Info News For You

Comments
Post a Comment