റൊണാള്‍ഡോയ്ക്കു പിന്തുണയുമായി ഗാലറിയില്‍ ഇരുന്ന് കയ്യടിക്കാന്‍ കാമുകിയും
മോസ്‌കോ: (www.kvartha.com 22.06.2018) പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ സ്‌കില്ലുകള്‍ക്കും, ഗോളടി മികവിനും ഇക്കുറി റഷ്യയിലെ ലോകകപ്പ് വേദിയും സാക്ഷ്യം വഹിക്കുകയാണ്. കളത്തില്‍ നിറഞ്ഞാടുന്ന റൊണാള്‍ഡോയെ പ്രോത്സാഹിപ്പിക്കാന്‍ കാമുകി അര്‍ജന്റീനക്കാരി ജോര്‍ജിന റോഡ്രിഗസ് ഇക്കുറി ഗ്യാലറിയില്‍ സ്ഥാനം പിടിച്ചിരുന്നു. ലുസ്‌നികി സ്‌റ്റേഡിയത്തില്‍ മൊറോക്കോയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് റോഡ്രിഗ്രസ് തന്റെ സാന്നിധ്യം അറിയിച്ചത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്റെ പങ്കാളി ഗോള്‍വല കുലുക്കിയതോടെ ജോര്‍ജിന റോഡ്രിഗസ് ആഘോഷത്തിലായിരുന്നു. പോര്‍ച്ചുഗലിനോട് തോറ്റതോടെ മൊറോക്കോ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കാമുകന്റെ ഏഴാം നമ്പര്‍ ജഴ്‌സി അണിഞ്ഞായിരുന്നു ഇവര്‍ നിലയുറപ്പിച്ചത്. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ 22കാരി ആരാധകരുടെ ആഘോഷത്തിലും പങ്കുചേര്‍ന്നു. ഇതിനിടെ സ്പാനിഷ് മോഡലിന്റെ വിരലില്‍ അണിഞ്ഞ മോതിരത്തിലും ആരാധകരുടെ ശ്രദ്ധപെട്ടു.
പോര്‍ച്ചുഗീസ് സൂപ്പര്‍താരവും ജോര്‍ജിനയും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായി ഇതോടെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 2016 മുതലാണ് ഇവര്‍ റയല്‍ മാഡ്രിഡ് താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. 2017ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും പിറന്നു. അഞ്ച് വര്‍ഷക്കാലം മുന്‍ മോഡല്‍ ഐറിന ഷെയ്കിനെ പ്രണയിച്ച ശേഷമാണ് റൊണാള്‍ഡോ റോഡ്രിഗസുമായി അടുപ്പത്തിലായത്.
നൃത്തം പഠിച്ചിട്ടുള്ള ജോര്‍ജിന സ്‌പെയിനില്‍ തന്റെ മോഡലിംഗ് കരിയറിന് തുടക്കമിട്ടു. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇനി ലോകകപ്പ് കഴിയുമ്പോള്‍ ഇരുവരും വിവാഹിതരാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന മൂന്ന് കുട്ടികളുടെ കൂടി പിതാവാണ് റൊണാള്‍ഡോ.

Keywords: Photos of Cristiano Ronaldo’s lover wildly cheering him on in Russia, Mosco, News, World Cup, Football Player, Trending, Football, World, Sports.
Powered by Info News For You

Comments
Post a Comment