മഴ പെയ്തിട്ടെന്തു കാര്യം; കുടിവെള്ളം നല്‍കാതെ വാട്ടര്‍ അതോറിറ്റി
ഉപ്പള: (www.kasargodvartha.com 11.06.2018) കാലവര്‍ഷം തിമിര്‍ത്തു പെയ്ത് പുഴകളും കുളങ്ങളും തോടുകളുമെല്ലാം നിറഞ്ഞു കവിഞ്ഞിട്ടും ഉപ്പള സെക്ഷന് കീഴിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ വാട്ടര്‍ അതോറിറ്റി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളില്‍ കിണറോ, കുഴല്‍ കിണറോ കുഴിച്ചാല്‍ ഉപ്പുരസമുള്ളതോ, നിറ വ്യത്യാസമുള്ളതോ ആയ വെള്ളമാണ് ലഭിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെയാണ് ജനങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത്.
വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പരാതി അറിയിച്ചാല്‍ പ്രശ്‌നം മുമ്പ് പരിഹരിക്കാറുണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ പരാതി കേട്ടിട്ടും കേട്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടിവെള്ള ക്ഷാമമുണ്ടാകുമ്പോള്‍ പഞ്ചായത്തില്‍ നിന്നും കുടി വെള്ള വിതരണം നടത്താറുണ്ടായിരുന്നെങ്കിലും കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ വെള്ളം വിതരണം ചെയ്യുന്നത് പഞ്ചായത്തും നടത്തിയില്ല.
വെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. വെള്ളം ലഭിച്ചില്ലെങ്കിലും ബില്ല് മുറപോലെ ഇപ്പോഴും എത്തുന്നുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥിനയെ തുടര്‍ന്ന് നേരത്തെ ഒരിഞ്ചുണ്ടായിരുന്ന കുടിവെള്ള വിതരണ പൈപ്പ് മാറ്റി രണ്ടിഞ്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കുന്നില്ല. കുടിവെള്ളം കിട്ടാത്തതിന് വ്യക്തമായ കാരണവും അധികൃതര്‍ പറയുന്നില്ല. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Water authority, Uppala, Drinking water, Rain, No water under Water Authority Uppala Section.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment