ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട പെണ്‍പോരാളിക്ക് അഭിവാദ്യമെന്ന് മന്ത്രി തോമസ് ഐസക്കും ഇപി ജയരാജനും
തൃശൂര്‍:(www.kvartha.com 06/06/2018) കുന്ദകുളം വിവേകാന്ദ കോളജിന്‍ വൃക്ഷ തൈ നടാനെത്തിയപോള്‍ അതിനെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവ് സരിതയ്ക്ക് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും. ഫേസ് ബുക്കില്‍ വീഡിയോ ഷെയര്‍ ജെയ്താണ് ഇരുവരും അഭിവാദ്യമര്‍പിച്ചത്. മറ്റു നിരവധി സി പി എം നേതാക്കളും സരിതയ്ക്ക് പിന്തുണയറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.
എബിവിപി കാലങ്ങളായി യൂണിയന് നേതൃത്വം കൊടുക്കുന്ന കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളജില്‍ കഴിഞ്ഞ ദിവസം കോളേജ് അധികൃതരുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയാണ് എസ്.എഫ്.ഐ പരിസ്ഥിതി ദിനാഘോഷം സംഘടിപിച്ചത്. പരിപാടിയില്‍ എസ്എഫ്‌ഐ ഏരിയാ പ്രസിണ്ടണ്ടും പങ്കെടുത്തിരുന്നു . ഇതോടെയാണ് പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ വൃക്ഷ തൈ നടുന്നത് തടയാന്‍ രംഗത്തു വന്നത്.
എസ്എഫ്‌ഐ ജില്ലാകമ്മറ്റി അംഗം സരിത ഇതിനെ ചോദ്യം ചെയ്യുകയും ഇതോടെ വിഷയത്തില്‍ അധികൃതര്‍ ഇടപെടുകയും ചെയ്തിരുന്നു. ഒടുവില്‍ 'മരം നട്ടോളൂ പ്രസംഗം പാടില്ല' എന്നാണ് എ ബി വി പി നിലപാട് സ്വീകരിച്ചത്. എന്നാല്‍ എസ് എഫ് ഐ നിശ്ചയിച്ച പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

Powered by Info News For You

Comments
Post a Comment