ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട തത്സമയ ചാനല്‍ റിപ്പോര്‍ട്ടിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച് ആരാധകന്‍; അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടിയെങ്കിലും പുറത്തുകാണിക്കാതെ ജോലി തുടര്‍ന്ന് യുവതി, വീഡിയോ വൈറല്‍
മോസ്‌കോ: (www.kvartha.com 20.06.2018) ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ ചാനല്‍ റിപ്പോര്‍ട്ടിനിടെ രസകരമായ പല സംഭവങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകാറുണ്ട്. ചാനല്‍ ലേഖികയുമായി പ്രണയത്തിലായിരുന്ന ഫുട്ബോള്‍ താരത്തിന്റെ ചുംബനം നേരത്ത വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കയാണ്. ചാനല്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ ആരാധകന്‍ പരസ്യമായി ചുംബിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറന്‍ എന്ന വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ലൈവ് പരിപാടിക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായ സംഭവമാണെങ്കിലും ചുംബിച്ചപ്പോള്‍ ഒന്നു ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു. അതേസമയം സംഭവം കണ്ട് ചാനല്‍ അവതാരക അന്ധാളിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തേറന്‍ തന്നെ വീഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം- അവര്‍ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ബ്രൂണ ഡോള്‍ട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Columbia Girl kissed Live World Cup Russia 2018, Mosco, News, Humor, World Cup, Sports, Video, Reporter, World.

Powered by Info News For You

Comments
Post a Comment