ഫ്രാന്‍സിനെതിരെ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ കടുപ്പം; ഗ്രൂപ്പ് റൗണ്ടില്‍ കുഞ്ഞന്മാരോട് മുട്ടുവിറച്ച മെസ്സിപ്പടയ്ക്ക് ഫ്രാന്‍സ് ബാലികേറാമല
മോസ്‌കോ: (www.kvartha.com 30.06.2018) റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും. രാത്രി 7:30നാണ് മത്സരം. മെസ്സിയുടെ പ്രതിഭയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ പടയൊരുക്കമെങ്കില്‍ ഗ്രീസ്മാന്‍, പോഗ്ബ, ഡെംബലെ, ജിറൂഡ്, കാന്റെ, എംബാപ്പെ, മറ്റിയൂഡി, ഉംറ്റിറ്റി, വറാനെ തുടങ്ങിയ ലോകഫുട്‌ബോളിലെ മിന്നുംതാരങ്ങളുമായാണ് ഫ്രഞ്ചുപടയുടെ കടന്നുവരവ്.
ആദ്യ റൗണ്ടില്‍ രണ്ടുജയവും ഒരു സമനിലയുമായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. കാര്യമായ വെല്ലുവിളികളില്ലാതെയാണ് ഫ്രാന്‍സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനമെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. അതേസമയം ഓരോ ജയവും സമനിലയും തോല്‍വിയുമായി കഷ്ടിച്ചാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അതുകൊണ്ടുതന്നെ ഈ നിലവാരത്തില്‍ അര്‍ജന്റീനയ്ക്ക് ഫ്രാന്‍സിനെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നാണ് ഹെര്‍നാന്‍ ക്രെസ്‌പോ അടക്കമുള്ള മുന്‍താരങ്ങളുടെ അഭിപ്രായം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Lionell Messi, Argentina, France, Fifa, World Cup, Trending, Griezmann, FIFA WC Pre-Quarter; Argentina facing France

Powered by Info News For You

Comments
Post a Comment