മലപ്പുറത്ത് കോളജ് ബസ് സ്വകാര്യ ബസിലിടിച്ച് കമ്പി തലയില്‍ തുളച്ചുകയറി എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു
മലപ്പുറം: (www.kvartha.com 18.06.2018) മലപ്പുറത്ത് കോളജ് ബസ് സ്വകാര്യ ബസിലിടിച്ച് കമ്പി തലയില്‍ തുളച്ചുകയറി എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മലപ്പുറം കലക്ട്രേറ്റിന് സമീപം താമസക്കാരനും കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസറുമായ പി. മുഹമ്മദ് ഷരീഫ് (27) ആണ് തിങ്കളാഴ്ച രാവിലെഒമ്പതുമണിയോടെയുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്.
മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ പാണക്കാട്ട് വെച്ച് കോളജ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിനില്‍ കയറുന്നതിനായി രാവിലെ മലപ്പുറത്ത് നിന്ന് ബസില്‍ കയറിയതായിരുന്നു. ബസിന്റെ പുറക് വശത്ത് ഇരുന്നിരുന്ന മുഹമ്മദ് ഷരീഫ് സീറ്റിനടുത്തുള്ള കമ്പി തലയില്‍ തുളച്ച് കയറി മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
മൃതദേഹം മലപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരമറിഞ്ഞ് കാസര്‍കോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. അവിവാഹിതനാണ് മരിച്ച മുഹമ്മദ് ഷരീഫ്.
< !- START disable copy paste -->മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ പാണക്കാട്ട് വെച്ച് കോളജ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിനില്‍ കയറുന്നതിനായി രാവിലെ മലപ്പുറത്ത് നിന്ന് ബസില്‍ കയറിയതായിരുന്നു. ബസിന്റെ പുറക് വശത്ത് ഇരുന്നിരുന്ന മുഹമ്മദ് ഷരീഫ് സീറ്റിനടുത്തുള്ള കമ്പി തലയില്‍ തുളച്ച് കയറി മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
മൃതദേഹം മലപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരമറിഞ്ഞ് കാസര്‍കോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. അവിവാഹിതനാണ് മരിച്ച മുഹമ്മദ് ഷരീഫ്.
Keywords: Excise officer dies following an accident in Malappuram, Malappuram, News, Accidental Death, kasaragod, Dead Body, Obituary, Kerala.
Powered by Info News For You



Comments
Post a Comment