നഗരത്തില്‍ മഴക്കള്ളന്മാര്‍ ഇറങ്ങി; കടകളിലെ ഡമ്മിയില്‍ വെച്ച വസ്ത്രങ്ങള്‍ അഴിച്ചെടുത്തു, സ്ഥലത്ത് വിസര്‍ജനം നടത്തി വൃത്തികേടാക്കി സ്ഥലം വിട്ടു

കാസര്‍കോട്: (www.kasargodvartha.com 09.06.2018) കാലവര്‍ഷം കനത്തതോടെ കാസര്‍കോട് നഗരത്തില്‍ മഴക്കള്ളന്മാറിറങ്ങി. പഴയ ബസ് സ്റ്റാന്‍ഡിലെ നിരവധി കടകളിലാണ് വ്യാപകമായ കവര്‍ച്ച നടന്നത്. പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ സെയിന്‍ വസ്ത്രാലയത്തില്‍ നിന്നും മറ്റും ഡമ്മിയില്‍ വെച്ച വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ അഴിച്ചെടുത്തു കൊണ്ടുപോയി.

മറ്റു നിരവധി കടകളിലും മോഷണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പാതയോരത്ത് വസ്ത്രങ്ങള്‍ വില്‍പന നടത്തുന്നവര്‍ സൂക്ഷിച്ചുവെച്ചിരുന്ന വസ്ത്രങ്ങളും മോഷണം പോയി. കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിയ ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. കടയുടെ പുറത്തെ ഗ്ലാസിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളാണ് കവര്‍ച്ചാ സംഘം കടത്തിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ സമീപത്തെ കടകളിലെ സിസിടിവികള്‍ പരിശോധിച്ചു വരികയാണ്.

കാലവര്‍ഷം ശക്തമായതോടെ ഇതിന്റെ മറവില്‍ കള്ളന്മാറിറങ്ങിയത് പോലീസിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. നഗരങ്ങളിലും മറ്റും മുഴുവന്‍ സമയവും പട്രോളിംഗ് നടത്താനാണ് പോലീസിന്റെ തീരുമാനം. മഴക്കാലത്ത് വൈദ്യുതി ബന്ധം തടസപ്പെടുന്നതും മോഷ്ടാക്കള്‍ക്ക് ഗുണകരമാകുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Police, Investigation, complaint, Robbery in Shops at Kasaragod Old bus stand
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?