എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ തിടുക്കപ്പെട്ടു കേസെടുത്തു; ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെയുള്ള പരാതിയില്‍ കേസില്ല; ഇരട്ടനീതിയുമായി കേരള പോലീസ്

തിരുവനന്തപുരം: (www.kvartha.com 16.06.2018) എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ തിടുക്കപ്പെട്ടു കേസെടുത്ത കേരള പോലീസ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയേയും മകനേയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെയുള്ള പരാതിയില്‍ കേസെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇരട്ടനീതിയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തത്.

ബുധനാഴ്ചയാണ് ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്.

 Manhandling youth in road : Police trying to save KB Ganesh Kumar, Thiruvananthapuram, News, Politics, Trending, Allegation, Complaint, Kerala

അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യം കിട്ടാത്ത കേസില്‍ പ്രതിയാക്കിയ പോലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല. അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

അതേസമയം, എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും പോലീസ് ഡ്രൈവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതിനാണ് ഗവാസ്‌കര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റതായി മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇത് പരിഗണിക്കാതെയാണ് എഡിജിപിയുടെ മകളുടെ പരാതിയില്‍ ഡ്രൈവറെയും പ്രതിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manhandling youth in road : Police trying to save KB Ganesh Kumar, Thiruvananthapuram, News, Politics, Trending, Allegation, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?