റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു
ഉപ്പള: (www.kasargodvartha.com 21.06.2018) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു. ഉപ്പളഗേറ്റിന് സമീപം വ്യാഴാഴ്ച സന്ധ്യയ്ക്ക് 6.30 മണിയോടെയാണ് അപകടമുണ്ടായത്. ഉപ്പളഗേറ്റിലെ മൂസ ഹാജിയുടെ മകന്‍ അബ്ദുല്ല എന്ന കാപ്പാട് അബ്ദു (36) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അബ്ദുല്ലയുടെ ദേഹത്തേക്ക് അമിതവേഗതയില്‍ പിന്നിലൂടെയെത്തിയ ബൈക്കിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അബ്ദുല്ലയെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, news, Accidental-Death, Uppala, Bike-Accident, Man died after bike hits
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment