ആക്രമിക്കപ്പെട്ട നടി 'അമ്മയ്ക്ക്' ദിലീപിനെതിരെ പരാതി നല്‍കിയിരുന്നു: വാസ്തവമുണ്ടെന്ന് തോന്നുകയും ചെയ്തു; എന്നാല്‍ ദിലീപ് വിലക്കി; ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്

കൊച്ചി: (www.kvartha.com 28.06.2018) കൊച്ചിയില്‍ ഓടിക്കാണ്ടിരുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയും കേസിലെ മുപ്പതാം സാക്ഷിയുമായ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്തായി. തന്റെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നുവെന്നും ഇടവേള ബാബു മൊഴി നല്‍കി. എന്നാല്‍ ദിലീപുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നത് എന്ന് പറഞ്ഞ് അദ്ദേഹം വിലക്കുകയായിരുന്നുവെന്നുമാണ് മൊഴിയില്‍ പറയുന്നത്.

Edavela Babu's statement leaked; counters AMMA's stand, Kochi, News, Trending, Controversy, Cinema, Entertainment, Kerala

എന്നാല്‍ ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്നായിരുന്നു' അമ്മ' ഭാരവാഹികളുടെ ഇതുവരെയുള്ള വാദം. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റേതായി ഇപ്പോള്‍ പുറത്ത് വന്ന മൊഴി.

സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് എല്ലാവരും അറിഞ്ഞതാണ്. ഈ സംഭവത്തിന് ശേഷം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ നടിയോട് മിണ്ടാതെയായെന്നും ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Edavela Babu's statement leaked; counters AMMA's stand, Kochi, News, Trending, Controversy, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?