ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം മാങ്ങപറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഭര്‍ത്താവ് മരിച്ചു

പുനലൂര്‍: (www.kvartha.com 08.06.2018) ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. പുനലൂര്‍ പേപ്പര്‍ മില്ലിനു സമീപം കോമളംകുന്ന് സോണിയ മന്ദിരത്തില്‍ സോമുകുമാര്‍ (26) ആണു മരിച്ചത്. ഭാര്യയായ സൗമ്യയുടെ ചേച്ചിയുടെ വെഞ്ഞാറമൂട്ടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം.

ഭാര്യയ്‌ക്കൊപ്പം അലൂമിനിയം തോട്ടികൊണ്ടു മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തോട്ടി തട്ടി സോമുകുമാറിനു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ സോമുവിനെ വെഞ്ഞാറമൂട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്്ച്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു. പുനലൂര്‍ വെട്ടിപ്പുഴ സ്റ്റാന്‍ഡിലെ ഓ്‌ട്ടോഡ്രൈവറാണ് സോമുകുമാര്‍. മലയാള മനോരമ പുനലൂര്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ ഏജന്റ എം.സോമരാജന്റെയും ഉഷയുടെയും മകനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Death, Shock, Mango Tree, Wife, Electrocuted, Aotodriver dead after electrocuted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?