കെവിന്റെ മരണം; സ്‌പെഷ്യല്‍ ബ്രാഞ്ചിന് കടുത്ത വീഴ്ച; റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് കാട്ടി; രഹ് ന കര്‍ണാടകയില്‍ കടന്നതായി സൂചന
കോട്ടയം: (www.kvartha.com 02.06.2018) കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കടുത്ത വീഴ്ച. കെവിനെ തട്ടിക്കാണ്ടുപോയ വിവരം ഗൗരവത്തോടെ മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെ അറിയിച്ചില്ല. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന താരതമ്യേന ലഘൂകരിച്ച റിപ്പോര്‍ട്ടാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിക്ക് നല്‍കിയത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടെന്നും എസ്.പിയെ അറിയിച്ചു. ഇത് പ്രകാരമാണ് എസ്.പി മുഖ്യമന്ത്രിക്ക് വിവരം കൈമാറിയത്. അപ്പോഴാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ വീഴ്ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്നാണ് പ്രധാന ആക്ഷേപം . കോട്ടയത്ത് വീട്ടില്‍ കയറി കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത് സ്‌പെഷല്‍ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച ഉച്ചയ്ക്കാണെന്നാണു വിവരം.
അതേസമയം, കേസിലെ പ്രതിപ്പട്ടികയിലുള്ള 14 പേരെയും പോലീസ് പിടികൂടി. പിടിയിലായ പ്രതികളെല്ലാം കെവിന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്നാണ് പോലീസിനോട് പറയുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയാക്കിയിട്ടില്ലെങ്കിലും നീനുവിന്റെ മാതാവ് രഹ് നക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം ഇവര്‍ കര്‍ണാടകയില്‍ കടന്നതായുള്ള സൂചന ലഭിച്ചിട്ടുണ്ട്. രഹ് നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ കര്‍ണാടകയില്‍ നഴ്‌സായിരുന്നു. ഈ ബന്ധം വച്ച് അവര്‍ അവിടെ ഒളിവില്‍ കഴിയുന്നുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയേക്കും.
കെവിനെ തട്ടിക്കൊണ്ടു പോവുന്നതിന് തലേദിവസം രഹ് ന കെവിന്റെ വീട്ടില്‍ വന്നിരുന്നതായും കെവിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങണമെന്ന് നീനുവിനോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ വരില്ലെന്ന് ഉറച്ച നിലപാട് നീനു സ്വീകരിച്ചതോടെ രഹ് ന തിരിച്ചുപോവുകയായിരുന്നു. രഹ് നയാണ് കൊലയാളി സംഘത്തിന് വീട് പറഞ്ഞുകൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് തെളിഞ്ഞാല്‍ രഹ് നയും കേസില്‍ പ്രതിപ്പട്ടികയിലുണ്ടാകും. കേസില്‍ രഹ് നയുടെ പങ്കിനെക്കുറിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്ന് ഐ.ജി.വിജയ് സാക്കര്‍ പറഞ്ഞു.
പുനലൂര്‍ സ്വദേശികളായ ഒബാമ (വിഷ്ണു), ഷാനു, ഷിനു, റമീസ്, അപ്പൂസ് (ഫസല്‍) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. വിഷ്ണു, ഷാനു, ഷിനു എന്നിവരെ കോയമ്പത്തൂരില്‍ നിന്നും വെള്ളിയാഴ്ച രാത്രി പത്തരയോടെയും റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നും രാത്രി പതിനൊന്നു മണിയോടെയുമാണ് പിടികൂടിയത്. മുഖ്യപ്രതി ഷാനു ചാക്കോ സഹിതം ഒന്‍പതുപേര്‍ നേരത്തെ പിടിയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No action against special branch officers in Kevin case, Kottayam, News, Trending, Family, Murder case, Crime, Criminal Case, Police, Report, Kerala.

Powered by Info News For You

Comments
Post a Comment