ആത്മഹത്യാ കുറിപ്പെഴുതി കായലില്‍ ചാടിയ സി പി എം നേതാവിന്റെ മൃതദേഹം കണ്ടെത്തി
വൈപ്പിന്‍: (www.kvartha.com 15.06.2018) ആത്മഹത്യാ കുറിപ്പെഴുതി കായലില്‍ ചാടിയ സി പി എം നേതാവിന്റെ മൃതദേഹം കണ്ടെത്തി. എളങ്കുന്നത്തപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന വി.കെ. കൃഷ്ണന്‍(74)ന്റെ മൃതദേഹമാണ് കണ്ണമാലി കടല്‍ത്തീരത്ത് നിന്നും കണ്ടെത്തിയത്.
പാര്‍ട്ടിക്കെതിരെ ആത്മഹത്യാകുറിപ്പെഴുതിയാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് ഇയാള്‍ കായലില്‍ ചാടിയത്. ചാടുന്നതിന് തൊട്ടുമുമ്പ് ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ഇയാള്‍ കത്തേല്‍പ്പിച്ചിരുന്നു.
മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നുണ്ട്.

തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്നാണ് കത്തിലെ പ്രധാന ആരോപണം. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM leader's Dead body found in river, Suicide, News, Local-News, Dead Body, River, Letter, Politics, CPM, Kerala.
Keywords: CPM leader's Dead body found in river, Suicide, News, Local-News, Dead Body, River, Letter, Politics, CPM, Kerala.
Powered by Info News For You

Comments
Post a Comment