മതംമാറ്റ കേസിലും കേരള പോലീസിന്റെ ക്രൂരത; ഹിന്ദു യുവതിയെ വിവാഹം കഴിച്ച യുവാവിന് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം, കണ്ണില്‍ മുളകുപൊടിയിട്ടു, ശരീരത്തില്‍ മുളക് തേച്ചുപിടിപ്പിച്ച് തിരുമ്മി

കോഴിക്കോട്: (www.kvartha.com 13.06.2018) ആഭ്യന്തര വകുപ്പിനെതിരെ നാള്‍ക്കുനാള്‍ പൊതുജനങ്ങള്‍ രംഗത്തെത്തുമ്പോഴും പോലീസിന് മൂക്കുകയറിടാന്‍ സാധിക്കാതെ കുഴയുകയാണ് ആഭ്യന്തരം. പോലീസ് ഒരു മതത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും അകത്തിടുകയും ചെയ്യുന്നുവെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നുണ്ട്. അതേസമയം മതംമാറ്റ കേസില്‍ കേരളത്തില്‍ പോലീസിന്റെ ക്രൂരത അതിരുകടക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.

ഏറെ വിവാദമായി മാറിയ ഹാദിയ കേസിന് സമാനമായ രീതിയില്‍ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തിരിക്കുകയാണ്. ഭാര്യയെ മാതാപിതാക്കള്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കുറ്റ്യാടി സ്വദേശി ഫാസില്‍ മഹ് മൂദ് (27) ആണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹിന്ദുവായ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ചതായിരുന്നു ഫാസില്‍. എന്നാല്‍ പെണ്‍കുട്ടിയെ കുറ്റ്യാടി പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ ബംഗളൂരുവില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.


കുറ്റ്യാടി പോലീസ് തന്നെയും ഭാര്യയെയും കസ്റ്റിഡിയില്‍ എടുത്ത ശേഷം കോടതിയില്‍ പോലും ഹാജരാക്കാതെ ബംഗളൂരു പോലീസിന് കൈമാറിയെന്നും മുസ്ലീം ആചാരപ്രകാരം താന്‍ വിവാഹം ചെയ്ത പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഫാസില്‍ പറയുന്നു.

ബംഗളൂരുവില്‍ ബെന്നേര്‍ഹട്ട റോഡില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കടയുടെ എതിര്‍വശത്താണ് യുവാവിന്റെ റസ്റ്റോറന്റ്. ഇവിടെവെച്ച് രണ്ടു വര്‍ഷത്തോളം പ്രണയിച്ച പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിക്കുകായിരുന്നു. ചൗധരി ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പിന്നീട് യുവാവ് മതം മാറ്റി വിവാഹം കഴിച്ചു. ആഇഷ ഫാത്തിമ എന്ന് പേര് മാറുകയും ചെയ്തു. വിവാഹത്തിന് ശേഷം ഫാസില്‍ പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവാഹത്തിന്റെയും മതവും പേരും മാറിയത് ഉള്‍പ്പെടെയുള്ള കര്‍ണാടകാ സര്‍ക്കാര്‍ നല്‍കിയ എല്ലാ തെളിവുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

വിവാഹശേഷം ഇരുവരും കോഴിക്കോട് കുറ്റ്യാടിയില്‍ താമസിച്ചു വരുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം കുറ്റ്യാടി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കോടതിയില്‍ പോലും ഹാജരാക്കാതെ തന്നെ യുവതിയെ ബംഗളൂരു പോലീസിന് കൈമാറി. ഇതിനിടയില്‍ ഒരു ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറില്‍ നിര്‍ബ്ബന്ധിതമായി ഒപ്പിടുവിക്കുകയും ചെയ്തു.

മാര്‍ച്ച് 28 മുതല്‍ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന ഫാസിലിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എല്ലാ ദിവസവും പോലീസ് ക്രൂര മര്‍ദനത്തിനിരയാക്കിയെന്നും ഫാസില്‍ പറയുന്നു. മര്‍ദനത്തിനൊപ്പം കണ്ണില്‍ മുളകുപൊടിയിട്ടു. അതിന് ശേഷം മുളകുപൊടി ശരീരം മുഴുവന്‍ വിതറി തിരുമ്മിയെന്നും യുവാവ് പറഞ്ഞിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ കോടതി പെണ്‍കുട്ടിയുടെ പിതാവിനും ബംഗളൂരു പോലീസിനും കത്തയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Assault, Youth, Police, Station, Custody, Assault in police station. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?