കക്കൂസ് നിര്‍മിച്ചു നല്‍കാതെ മറ്റൊരു കക്കൂസിന്റെ ഫോട്ടോ കാണിച്ച് പണം തട്ടിയതായി ആക്ഷേപം; ഗ്രാമസഭയില്‍ കൈയ്യാങ്കളി, കിഡ്‌നി മുറിച്ചു വിറ്റാലും വേണ്ടില്ല, കക്കൂസിന്റെ പണം തട്ടേണ്ടിയിരുന്നില്ലെന്ന് കരഞ്ഞുകൊണ്ട് വീട്ടമ്മ
പൈവളിഗെ: (www.kasargodvartha.com 27.06.2018) കക്കൂസ് നിര്‍മിച്ചു നല്‍കാതെ മറ്റൊരു കക്കൂസിന്റെ ഫോട്ടോ കാണിച്ച് പണം തട്ടിയതായി ആക്ഷേപം. ഇതിന്റെ പേരില്‍ ഗ്രാമസഭയില്‍ കൈയ്യാങ്കളി നടന്നു. പൈവളിഗെ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് സംഭവം. പെര്‍വാഡ് സ്‌കൂളില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയാണ് കൈയ്യാങ്കളിയെ തുടര്‍ന്ന് അലസിപ്പിരിഞ്ഞത്.
ഏഴാം വാര്‍ഡിലെ ഒരു സ്ത്രീക്ക് അനുവദിച്ച കക്കൂസ് നിര്‍മിക്കുന്നതിന്റെ പണമാണ് അടിച്ചുമാറ്റിയതെന്നാണ് ആക്ഷേപമുയര്‍ന്നത്. പെര്‍വാഡിലെ കുറ്റിക്കാട്ടില്‍ താമസിക്കുന്ന അമ്മമൂല്യ, ഭാര്യ യശോദ എന്നിവര്‍ക്ക് അനുവദിച്ച കക്കൂസ് നിര്‍മാണ തുകയായ 15,000 രൂപയാണ് പഞ്ചായത്ത് മെമ്പറും ജലനിധി എഞ്ചിനീയറും ചേര്‍ന്ന് അടിച്ചു മാറ്റിയതായി ആരോപിക്കുന്നത്. നാട്ടുകാരും ഇതേ ആരോപണം ഉന്നയിക്കുന്നു.
തന്റെ കിഡ്‌നി മുറിച്ചു വിറ്റാലും വേണ്ടില്ല, കക്കൂസിനു അനുവദിച്ച പണം തട്ടിയെടുക്കേണ്ടിയിരുന്നില്ലെന്നാണ് കരഞ്ഞു കൊണ്ട് യശോദ പറയുന്നത്. ജനവാസം അധികമില്ലാത്ത പെര്‍വാഡിലെ കുറ്റിക്കാട്ടില്‍ താമസിക്കുന്ന അമ്മമൂല്യക്കും യശോദക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, paivalika, Panchayath, complaint, House-wife, Toilet fund looted by Panchayat Member
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment