ബാല്‍ക്കണിയില്‍ കെട്ടിയ നക്ഷത്രം അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനൊന്നാം നിലയിലുള്ള ഫ് ളാറ്റില്‍നിന്നും താഴേക്ക് വീണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: (www.kvartha.com 05.06.2018) ബാല്‍ക്കണിയില്‍ കെട്ടിയ നക്ഷത്രം അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനൊന്നാം നിലയിലുള്ള ഫ് ളാറ്റില്‍നിന്നു താഴേക്കു വീണ് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ്. മേനോന്‍ (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണു സംഭവം.

Youth falls to death while unfastening Xmas star, Kochi, News, Local-News, Flat, Dead, Police, Kerala, Obituary

അടുത്തുള്ള ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ടു സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിഷ്ണുവിനെ കണ്ടെത്തുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. വൈക്കം ഉദയനാപുരം 'കൃഷ്ണ'യിലെ പി.ജി. ഷണ്‍മുഖന്റെയും കെ.എന്‍. ശ്രീദേവിയുടെയും ഏക മകനായ വിഷ്ണുവിന്റെ വിവാഹം അടുത്തമാസം ഒന്നിനു നടത്താന്‍ നിശ്ചയിച്ചിരുന്നു.

Keywords: Youth falls to death while unfastening Xmas star, Kochi, News, Local-News, Flat, Dead, Police, Kerala, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?