ഗെയില്‍ പദ്ധതി; തൊഴിലാളികള്‍ക്ക് കൊടുംപീഡനവും ദുരിതവും; ഭക്ഷണവും ശമ്പളവുമില്ലാതെ രണ്ട് മാസം, ജീവിതം തള്ളിനീക്കുന്നത് കടംവാങ്ങിയ ബിസ്‌ക്കറ്റ് കഴിച്ച്
കാസര്‍കോട്: (www.kasargodvartha.com 18.06.2018) ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 25 ബീഹാര്‍ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തോളമായി ശമ്പളമോ ഭക്ഷണമോ നല്‍കാതെ കൊടും പീഡനത്തിരയാക്കി ജോലി ചെയ്യിപ്പിക്കുന്നതായി പരാതി. 25 പേരും കടയില്‍ നിന്ന് കടമായി ബിസ്‌ക്കറ്റ് വാങ്ങി കഴിച്ചാണ് ജീവിതം തള്ളിനീക്കുന്നത്.
പരാതി നല്‍കുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ കൊന്നു കളയുമെന്നാണ് ഇവരെ കരാറുകാരന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവന്‍ വലുതാണ്. ഞങ്ങളെ ഇവിടുന്ന് നാട്ടിലേക്ക് പോകാന്‍ അനുവദിക്കണം' എന്നാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുന്നത്. ബെഡ് ഷീറ്റും, തലയണയും, കട്ടിലും എല്ലാം റൂമില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ്. കരാറുകാരന്റെ പീഡനം അറിഞ്ഞതോടെ ഡി വൈ എഫ് ഐ, സി പി എം നേതാക്കളായ ബി എ ബഷീര്‍, സാദിഖ് ചെറുഗോളി, മുസ്തഫ കടമ്പാര്‍, ജയാനന്ദ തുടങ്ങിയവര്‍ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയിരുന്നു. ഇതോടെ പ്രശ്‌നം പോലീസിലെത്തുകയും സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം കൈകൊണ്ടെങ്കിലും പിന്നീട് തീരുമാനം ലംഘിക്കുകയും ശമ്പളം കഴിയുമെങ്കിലും വാങ്ങിക്കൊള്ളൂ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നാണ് തൊഴിലാളികള്‍ വെളിപ്പെടുത്തുന്നത്.
രാത്രിയിലെ ഭക്ഷണം ഇവരുടെ ദയനീയാവസ്ഥ കണ്ട് കടമ്പാറിലെ ഓട്ടോ തൊഴിലാളികളാണ് നല്‍കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള പീഡനം ഒരു തരത്തിലും വെച്ച് പൊറുപ്പിക്കരുതെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസരവാസികളും ആവശ്യപ്പെട്ടു. വീട്ടിലേക്ക് പണം അയക്കാന്‍ വേണ്ടി ചോദിച്ചാല്‍ നല്‍കാതെ ഭീഷണിതുടരുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ശമ്പളം തന്നില്ലെങ്കില്‍ ഇവിടെ വെച്ച് ജീവനൊടുക്കുമെന്നാണ് തൊഴിലാളികള്‍ ഭീഷണി മുഴക്കുന്നത്. പരാതിയുമായി കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികളിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Employees, complaint, Gail Pipe Line project; No Salary for Other state employees
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment