വനിതാ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം തടഞ്ഞ ചീഫ് എഞ്ചിനീയറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ഓവര്‍സിയര്‍ പുറത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 27.06.2018) ഭവനനിര്‍മാണ പദ്ധതിയിലെ ഉപഭോക്താവിന് ബാക്കി തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗം സസ്‌പെന്‍ഡ് ചെയ്ത ഓവര്‍സിയറുടെ സസ്‌പെന്‍ഷന്‍ തടഞ്ഞ ചീഫ് എഞ്ചിനീയറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷനെ തുടര്‍ന്ന് പുറത്തുനില്‍ക്കേണ്ടി വരും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമും നഗരസഭ സെക്രട്ടറിയും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെയാണ് 19ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ സസ്പെന്റ് ചെയ്തത്. 2015-16 വര്‍ഷത്തെ ബി.പി.എല്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താവായ പി. പത്മനാഭ എന്ന വ്യക്തി 2015 ല്‍ രണ്ട് ഘട്ടങ്ങളിലായി 1,50,000 രൂപ കൈപറ്റിയിരുന്നു. പിന്നീട് വീട് നിയമപരമായ അളവില്‍ പൂര്‍ത്തീകരിച്ച് വീടിന് നമ്പറും ലഭിച്ചിരുന്നു. ഓവര്‍സിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികളെല്ലാം പൂര്‍ത്തീകരിച്ചത്. എന്നാല്‍ മൂന്നും, നാലും ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. ഓവര്‍സിയറുടെ പിന്നീടുള്ള റിപ്പോര്‍ട്ടില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെന്നും ഇതിനാല്‍ ഇദ്ദേഹത്തിന് ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്നും, പത്മനാഭനെതിരെ നിയമ നടപടി കൈകൊള്ളണമെന്നും മേലുദ്യോഗസ്ഥരെ അറിയിക്കുകയാണുണ്ടായത്. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് തുക നല്‍കാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മേലുദ്യോഗസ്ഥരേയും, കൗണ്‍സിലിനേയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഓവര്‍സിയറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കണ്ടാണ് നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്ഠേന സസ്‌പെന്‍ഷന്‍ അംഗീകരിച്ചത്. എന്നാല്‍ ഇതിനെതിരെ സിപിഎം കൗണ്‍സിലര്‍ ദിനേശന്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കുകയും ഓവര്‍സിയര്‍ തിരിച്ച് ജോലിക്ക് കയറുകയും ചെയ്തത്. ഇതിനെതിരെയാണ് നഗരസഭ ചെയര്‍പേഴ്‌സണും സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചത്. കൗണ്‍സിലിന്റെ തീരുമാനം മറികടക്കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് സസ്‌പെന്‍ഷന്‍ കോടതി ശരിവെച്ചത്.

Related News:
നഗരസഭ ഭവനനിര്‍മാണ പദ്ധതിയിലെ ഉപഭോക്താവിന് ബാക്കി തുക നല്‍കിയില്ല; അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kasaragod-Municipality, High-Court, High court Canceled Chief engineer's order on Overseer's suspension
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?