യുവാവിനെ വെടിവെച്ച കേസ്: ബംഗളൂരു വഴി ദുബൈയിലെത്തിയ കോലാച്ചി നാസറിനെ വിമാനത്താവളത്തില്‍ പിടികൂടി; നിയമപ്രശ്‌നത്തിന്റെ പേരില്‍ വിട്ടയച്ചു; നാസര്‍ ദുബൈയിലേക്ക് കടന്നത് പോലീസ് ലൂക്കൗട്ട് നോട്ടീസ് ഇറക്കും മുമ്പെ
ഉദുമ: (www.kasargodvartha.com 27.06.2018) പാലക്കുന്ന് കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലുണ്ടായ വെടിവെപ്പ് കേസിലെ പ്രതി കോലാച്ചി നാസറിന് വേണ്ടി പോലീസ് ലൂക്കൗട്ട് നോട്ടീസ് ഇറക്കി. കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഫയാസിനെ വെടിവെച്ച കേസിലാണ് കോലാച്ചി നാസറിനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
അതിനിടയില്‍ നാസര്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ബംഗളൂരു വഴി ദുബൈയിലേക്ക് കടന്ന നാസറിനെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയെങ്കിലും നിയമ പ്രശ്നത്തിന്റെ പേരില്‍ വിട്ടയച്ചതായാണ് വിവരം. സംഭവത്തിന് ശേഷം പ്രതി ആദ്യം മംഗളൂരുവിലേക്കാണ് പോയത്. സെബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ നോക്കി മംഗളൂരുവില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാസര്‍ ബംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടന്നതെന്നാണ് വിവരം. ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതിന് മുമ്പെ നാസര്‍ ദുബൈയലേക്ക് കടന്നതായാണ് വിവരം.
ഞായറാഴ്ച രാത്രി 11 മണിയോടെ കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് സംഭവം. കാര്‍ വാടകയ്ക്ക് കൊടുത്തതുമായി തന്റെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ടാണ് നാസര്‍ വെടിയുതിര്‍ത്തതെന്നും പേടിപ്പിക്കാന്‍ തോക്കെടുത്തപ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാകാമെന്നുമാണ് ഫയാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്. വെടിയേറ്റ ഫയാസിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ചികിത്സയിലാണ്് ഫയാസ് ഇപ്പോള്‍.
വധശ്രമത്തിനും ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനുമാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തത്.

കോലാച്ചി നാസര്‍ വെടിവെച്ചത് കള്ളകൈത്തോക്ക് ഉപയോഗിച്ച്; വധശ്രമത്തിനും ആംസ് ആക്ട് പ്രകാരവും കേസെടുത്തു, മൊഴിയെടുക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കഞ്ചാവ് മാഫിയ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി, പോലീസ് വിട്ടില്ല
കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; വെടിയുണ്ടയുടെ ചീള് തെറിച്ച് യുവാവിന് പരിക്ക്
Keywords: Kerala, kasaragod, news, Uduma, Dubai, Top-Headlines, Airport, Ganja, Police, Kolachi Nasar, Lookout Notice, Fayaz, Palakkunnu, Lookout notice issued against Kolachi Nasar

Powered by Info News For You

Comments
Post a Comment