കശ്മീരി ഐ പി എസ് ഓഫീസറുടെ സഹോദരന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി റിപോര്‍ട്ട്
ഷോപിയാന്‍: (www.kvartha.com 03.06.2018) കശ്മീരി ഐ പി എസ് ഓഫീസറുടെ സഹോദരന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നതായി മാധ്യമ റിപോര്‍ട്ടുകള്‍. സൗത്ത് കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംസുല്‍ ഹഖ് മങ്‌നൂ ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നാണ് റിപോര്‍ട്ട്. മുഹമ്മദ് റഫീഖ് മങ്‌നൂവിന്റെ മകനാണിദ്ദേഹം. ദ്രാഗ്ഗുഡ് ഗ്രാമവാസിയാണിദ്ദേഹം.
മേയ് 26 മുതല്‍ ഷംസുല്‍ ഹഖിനെ കാണാതായിരുന്നു. സകുറ ക്യാമ്പസിലെ സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഷംസുല്‍ ഹഖ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്. ജമ്മു കശ്മീരിന് പുറത്താണിദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ഷോപിയന്‍ എസ് എസ് പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഷംസുല്‍ ഹഖിനെ കാണാതായെങ്കിലും കുടുംബം പോലീസില്‍ വിവരം നല്‍കിയിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ മാസം കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നിരുന്നു. ഭീകര സംഘടനയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം ഏറ്റുമുട്ടലിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു. മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് റഫി ഭട്ട് ആണ് അന്ന് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: SSP shopian has not confirmed the development. He said they have not got any such information But another officer on anonymity said police has learnt that he (Shams-ul-Haq) was missing but the family has not reported it with the concerned police station.

Keywords: National, Jammu Kashmir, Missing
Powered by Info News For You

Comments
Post a Comment