മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ പിരിച്ചുവിടുന്നു; ഓസ്ട്രിയയില്‍ ഇസ്ലാമോഫോബിയ പടരുന്നു

വിയന്ന: (www.kvartha.com 09.06.2018) യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ ഇസ്ലാമോഫോബിയ പടരുന്നു. വലതുപക്ഷ തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്ത് വ്യാപകമായി പള്ളികള്‍ പൂട്ടുകയും ഇമാമുമാരെ പിരിച്ചുവിടുകയുമാണ്. ഏഴ് പള്ളികളാണ് ഇതുവരെ അടച്ചുപൂട്ടിയത്. 60-ഓളം ഇമാമുമാരെയാണ് പിരിച്ചുവിടുന്നത്. ആറുലക്ഷത്തോളം മുസ്ലിങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഓസ്ട്രിയ.

അറബ് റിലീജിയസ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള സംഘടനയെയും പിരിച്ചിവിട്ടു. ആറു പള്ളികളാണ് ഈ സംഘടനക്ക് കീഴിലുള്ളത്. മത സംഘടനകളുടെ വിദേശ ഫണ്ട് ശേഖരണം തടഞ്ഞു കൊണ്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളികള്‍ അടച്ചു പൂട്ടുന്നത്. തീവ്രവാദബന്ധമുണ്ടെന്നു സംശയിക്കുന്നത് കൊണ്ടാണ് പള്ളികള്‍ അടച്ചു പൂട്ടുന്നതെന്നാണ് സാംസ്‌കാരിക മന്ത്രി ജെര്‍നോട് ബ്ലമലിന്റെ വാദം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Austria, News, Mosque, Religion, Imams, Islamophobia, Austria Closes 7 Mosques and Seeks to Expel Imams


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?