പെരുന്നാളിന് വിശ്വാസി സമൂഹം ഒരുങ്ങി; കടകമ്പോളങ്ങളില്‍ വന്‍ തിരക്ക്, ഇറച്ചിക്കടകളില്‍ അനുഭവപ്പെടുന്നത് നീണ്ട ക്യൂ
കാസര്‍കോട്: (www.kasargodvartha.com 14.06.2018) പെരുന്നാളിന് വിശ്വാസി സമൂഹം ഒരുങ്ങി. കടകമ്പോളങ്ങളില്‍ വന്‍ തിരക്കായിരുന്നു ഉണ്ടായത്. ഇറച്ചിക്കടകളില്‍ വലിയ ക്യൂ അനുഭവപ്പെട്ടു. പെരുന്നാളിന്റെ അവസാന ഒരുക്കങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുകയാണ് വിശ്വാസിസമൂഹം. വസ്ത്രാലയങ്ങളിലും ഫാന്‍സി കടകളിലും പച്ചക്കറി കടകളിലും വന്‍ തിരക്കാണുണ്ടായത്.
കാസര്‍കോട്ടെയും പരിസരങ്ങളിലെയും വസ്ത്രാലയങ്ങളായ ഐവ, റസീന സില്‍ക്ക്‌സ്, ബോംബെ ഗാര്‍മെന്റ്‌സ്, ലിയ കളക്ഷന്‍സ്, ജെന്‍ഡ്‌സ് ഇമേജ്, ബട്ടണ്‍സ്, അഡ്രസ് അപ്പാരല്‍, റെഡ് ക്ലബ് എന്നിവിടങ്ങളിലെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. പെരുന്നാളിന് അണിഞ്ഞൊരുങ്ങാന്‍ പുത്തന്‍ കളക്ഷനുകളുമായി റെഡ് റോസ്, ചോക്ലേറ്റ് തുടങ്ങിയ ഫാന്‍സി കടകളിലും വലിയ തിരക്കായിരുന്നു. മൈലാഞ്ചി അണിയാന്‍ കുട്ടികളും മറ്റും തയ്യാറായിക്കഴിഞ്ഞു.
നോമ്പു തുറ വിഭവങ്ങള്‍ക്കായി എംഎസ് ബേക്കറി, ഇക്കാസ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്റ്റാളുകള്‍ തുറക്കുകയും ചെയ്തിരുന്നു. പ്രധാന ഇറച്ചിക്കടകളായ നായന്മാര്‍മൂല, മേല്‍പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ അതിരാവിലെ തന്നെ ഇറച്ചി വാങ്ങാനായി ക്യൂവില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ക്വിന്റല്‍ കണക്കിന് ഇറച്ചികളാണ് വിറ്റുപോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. കോഴിക്കടകളിലും തിരക്കുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Eid, Trending, Eid celebration; Preparations completed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment