കെവിന്‍ വധം: അറസ്റ്റിലായ പോലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്
കൊച്ചി: (www.kvartha.com 05/06/2018) പ്രണയത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എഎസ്ഐ ബിജു, പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണം സംഘം ഹൈക്കോടതിയെ സമീപിക്കുന്നത്.
അര്‍ധരാത്രി കെവിനെ തട്ടിക്കൊണ്ടുപോയവരില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയെന്നും നീനുവിന്റെ പരാതി പരിഗണിക്കാതെ പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നുമുള്ള ഗുരുതര കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ പോലീസ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് ഏറ്റുമാനൂര്‍ കോടതി കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
പോലീസുകാര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ എന്താണെന്ന് അന്വേഷണ സംഘം ബോധ്യപ്പെടുത്താതിരുന്നതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പോലീസുകാര്‍ക്ക് ജാമ്യം ലഭിച്ചതോടെ കേസില്‍ അന്വേഷണ സംഘം ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ വീഴ്ച വരുത്തിയ നാല് പോലീസുകാര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസ് ആവശ്യപ്പെടുക. ഇവര്‍ക്കെതിരേയുള്ള നടപടി 30 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
Keywords: Kerala, Kochi, News, Murder, Arrest, High Court, Police, Bail, investigation-report, Kevin murder case: Investigation team approach HC to cancel bail of COPs

Powered by Info News For You

Comments
Post a Comment