ചാവക്കാട്ട് ഒന്നര കോടിയുടെ നിരോധിത നോട്ടുമായി അഞ്ചംഗ സംഘം അറസ്റ്റില്‍

ചാവക്കാട്:(www.kvartha.com 02/06/2018) ചാവക്കാട് വന്‍ നിരോധിത നോട്ട് വേട്ട. ഒന്നര കോടിയുടെ നിരോധിത നോട്ടുമായി അഞ്ചംഗ സംഘത്തെ ചാവക്കാട് പോലീസ് പിടികൂടി. ആയിരത്തിന്റെ 70 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും അഞ്ഞൂറിന്റെ 80 ലക്ഷത്തിന്റെ നോട്ടുകളുമാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷും സംഘവും തൃശ്ശൂരില്‍ വെച്ച് പിടികൂടിയത്. കോയമ്പത്തൂര്‍ പോടന്നൂര്‍ മീന്‍ കട 23ാം നമ്പര്‍ വീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ താജുദ്ധീന്‍ (37), കൊയമ്പത്തൂര്‍ കറുമ്പി കടൈ 28 ാം നമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മായിലിന്റെ മകന്‍ ഫിറോസ്ഖാന്‍ (33), പാലക്കാട് പറളി നാരാപറമ്പില്‍ സൈദു മുഹമ്മദിന്റെ മകന്‍ ഹബീബ്( 58), കോയമ്പത്തൂര്‍ ആസാദ് നഗര്‍ കരുമ്പ് കടൈ അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ് റിന്‍ഷാദ് (29), വടക്കാഞ്ചേരി റെയില്‍വേസ്റ്റേഷനു സമീപം പുത്തന്‍പീടികയില്‍ ഹസന്റെ മകന്‍ ഷറഫുദീന്‍(40), എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000 നോട്ടുകള്‍ ചാവക്കാട് ഉള്ള ഏജന്റ് മുഖേന മാറ്റി നല്‍കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് ഏജന്റിന് കൈമാറുന്നതിന് വേണ്ടി കോടിക്കണക്കിന് നിരോധിത നോട്ടുകള്‍ ചാവക്കാട്ടെത്തിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍നിന്ന് നോട്ടുകളുമായി വരുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് തൃശൂരില്‍ വച്ച് രണ്ടു കാറുകളിലായി കൊണ്ടുവരികയായിരുന്ന ഒന്നര കോടി രൂപയും പ്രതികളും വാഹനങ്ങളും പോലീസ് പിടിയിലാകുന്നത്.

 News, Kerala, Police, Arrest,Banded Currency caught from Chavakkad; five arrested


പിടിക്കപ്പെട്ട താജുദീന്റെ നേതൃത്വത്തിലാണ് പണം സ്വരൂപിക്കുന്നതും ചാവക്കാട് എത്തിക്കുന്നതും. ചാവക്കാട് കേന്ദ്രീകരിച്ച് നിരോധിത നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് ചിലര്‍ ഉറപ്പുനല്‍കിയിരുന്നതായി പിടിക്കപ്പെട്ടവര്‍ പറയുന്നു ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സുരേഷ് പറഞ്ഞു റിസര്‍വ്വ് ബാങ്കുമായി ബന്ധപ്പെട്ട് ചിലര്‍ നിരോധിത നോട്ട് മാറ്റി നല്‍കുന്നുണ്ടെന്ന് പ്രതികള്‍ മൊഴിനല്‍കിയെങ്കിലും അത്തരം സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു. എസ് ഐ പി രാജീവ് എ.എസ്.ഐ മാരായ കെ വി മാധവന്‍, അനില്‍ മാത്യു, കെ ജിജില്‍,സുനില്‍കുമാര്‍, സ്പെഷല്‍ബ്രാഞ്ച് എഎസ്ഐമാരായ കെ സുദേവ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Arrest,Banded Currency caught from Chavakkad; five arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?