മോഷണം നടത്താനായി 'സക്കാത്തിനിറങ്ങി' കവര്‍ച്ചാ സംഘങ്ങള്‍; വീട്ടുകാര്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 04.06.2018) മോഷണം നടത്താനായി കവര്‍ച്ചാ സംഘങ്ങള്‍ 'സക്കാത്തിനിറങ്ങിയതായി' പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റമദാനില്‍ നിരവധി പേരാണ് സക്കാത്തിനായി വീടുകള്‍ കയറിയിറങ്ങുന്നത്. ഇത്തരം സംഘം അവസരം കിട്ടിയാല്‍ കവര്‍ച്ച നടത്തി സ്ഥലം വിടുകയാണ് ചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

മുഖംമറച്ചുള്ള പര്‍ദയണിഞ്ഞെത്തുന്ന സംഘം സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തട്ടിപ്പ് നടത്തുന്നതാണ് പതിവാണ്. റമദാനിന്റെ അവസാന പത്തില്‍ വിശ്വാസികള്‍ കൂടുതല്‍ സക്കാത്ത് വിതരണം ആരംഭിക്കുന്നതോടെ സംഘം കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വീട്ടുകാരും അതാത് മഹല്ല് കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന സംഘത്തെ കണ്ടാല്‍ എത്രയും പെട്ടെന്ന് പോലീസില്‍ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, House, Robbery, Ramadan, Top-Headlines, Attention to House owners
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?