ഒടുവില്‍ കുഞ്ഞാലിക്കുട്ടിയും വാ തുറന്നു; കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങും; പ്രതിഷേധത്തെ പരിഹസിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

മലപ്പുറം: (www.kvartha.com 09.06.2018) രാജ്യസഭ സീറ്റ് മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത്് ഉടലെടുത്ത പ്രതിഷേധത്തെ പരിഹസിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിനെ ചൊല്ലിയുണ്ടായ കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും പുതിയ യുഡിഎഫ് അതിശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ഊന്നല്‍ കൊടുക്കേണ്ടത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ്. കൂടുതല്‍ സീറ്റ് നേടാനും ബിജെപിക്ക് എതിരെ ഗവണ്‍മെന്റ് രൂപീകരിക്കാനുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, Politics, Congress, P.K Kunjalikutty, Rajyasabha Election, Kunjalikkuty on controvery inside congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?