കോണ്‍ഗ്രസിലെ പൊട്ടിത്തെറി മുതലെടുക്കാന്‍ എല്‍ഡിഎഫിന് മൂന്നാം സ്ഥാനാര്‍ത്ഥിയുണ്ടാകില്ല
തിരുവനന്തപുരം: (www.kvartha.com 10.06.2018) രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. രാഷ്ട്രീയ ധാര്‍മികതയ്ക്ക് വിരുദ്ധമായി അത്തരം കുതിരക്കച്ചവടത്തിന് നില്‍ക്കേണ്ടെന്നാണ് സിപിഎം തീരുമാനം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം) എന്നിവര്‍ക്കു പുറമേ ഒരാളെക്കൂടി സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം മുന്നണി തലത്തില്‍ത്തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അനൗപചാരികമായി ഉയര്‍ന്നിരുന്നു. ഇടതുസഹയാത്രികനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ചെറിയാന്‍ ഫിലിപ്പിനെ മൂന്നാം സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന അഭ്യൂഹവും പരന്നു. എന്നാല്‍ മുന്നാം സ്ഥാനാര്‍ത്ഥി വേണ്ടെന്ന തീരുമാനത്തിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.
ഒരാളെ ജയിപ്പിക്കാന്‍ വേണ്ടത് 36 വോട്ടുകളാണ്. എല്‍ഡിഎഫിന് 91 എഎംഎല്‍എമാരുണ്ട്. രണ്ടുപേരെ ജയിപ്പിക്കാന്‍ ആവശ്യമായ 72 കഴിഞ്ഞ് പിന്നെയും 19 പേര്‍. യുഡിഎഫില്‍ നിന്ന് 17 പേരുടെകൂടി വോട്ടുകള്‍ കിട്ടിയാല്‍ എല്‍ഡിഎഫിന് ഒരാളെക്കൂടി ജയിപ്പിക്കാം. കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് അത്രയും പേരുടെ പിന്തുണ കിട്ടുമോ എന്നു ശ്രമിക്കണമെന്ന ആവശ്യമാണ് മുന്നണിക്കുള്ളില്‍ ഉയര്‍ന്നത്.
എന്നാല്‍ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് - ജെഡിയു എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചതിനെ രൂക്ഷമായി എതിര്‍ത്ത സിപിഎമ്മും ഇടതുമുന്നണിയും രാജ്യസഭാ സീറ്റിനു വേണ്ടി വിലയ്‌ക്കെടുക്കലല്ലെങ്കിലും വഴിവിട്ട നീക്കം നടത്തുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങളുടെ നിലപാടും അതുതന്നെയാണത്രേ. അതോടെയാണ് എല്‍ഡിഎഫിന്റെ 91 വോട്ടുകള്‍ തുല്യമായി വിഭജിച്ച് ബിനോയി വിശ്വത്തിനും എളമരം കരീമിനും ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. അതോസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ്പിന് വിജയം ഉറപ്പുള്ള സീറ്റ് നല്‍കിയേക്കും എന്ന സൂചന ശക്തമാണ്.
Keywords: Kerala, Thiruvananthapuram, News, Politics, Congress, CPM, Election, Rajya Sabha, MLA, Binoy Vishwam, Elamaram Kareem, Karnataka

Powered by Info News For You

Comments
Post a Comment