മുലയൂട്ടുന്നത് അശ്ലീലമല്ല; സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണ്, ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും ഹൈക്കോടതി

കൊച്ചി : (www.kvartha.com 21.06.2018) മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയില്‍ 'മുലയൂട്ടല്‍' മുഖചിത്രമാക്കിയതിനെതിരെ നടപടിയ്ക്കില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ കോടതി ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാന്‍ സാധിക്കുന്ന സാഹചര്യമാണ് കവര്‍ ചിത്രത്തെ സംബന്ധിച്ചുള്ളതെന്നും വിശദീകരിച്ചു.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു തുടങ്ങിയവരാണ് ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിച്ചത്. ചിത്രത്തിലെ അശ്ലീലത കാണാന്‍ പരമാവധി ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് അതിന് സാധിച്ചില്ല, രാജാ രവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്നത് പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ജഡ്ജിമാര്‍ വിലയിരുത്തി. ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ ക്യാപ്ഷനിലും കണ്ടെത്തിയിട്ടില്ലെന്നും ജഡ്ജിമാര്‍ വിലയിരുത്തി.

Kerala HC Refuses to Rule Grihalakshmi Breastfeeding Cover Obscene, Kochi, News, Controversy, Criticism, High Court of Kerala, Allegation, Magazine, Kerala

മുലയൂട്ടുന്ന മുഖചിത്രം പോക്‌സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പരാതിക്കാരന്‍ ആരോപിച്ചത് പോലുള്ള ഉദ്ദേശം ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഉണ്ടായിരുന്നില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതല്ല ചിത്രമെന്നും കോടതി വിശദീകരിച്ചു. ഇന്ത്യന്‍ കലയ്ക്ക് ഏറെ പ്രശംസിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പാരമ്പര്യമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അജന്ത , എല്ലോറയിലെ ശില്‍പങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. ഈ ശില്പങ്ങളിലൊന്നും ആരും നഗ്‌നത അല്ല കാണുന്നത്. മറിച്ച് അതിലെ കലാമൂല്യം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. ശരീരത്തിന്റെ ദൈവീകതയെയാണ് കലകളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala HC Refuses to Rule Grihalakshmi Breastfeeding Cover Obscene, Kochi, News, Controversy, Criticism, High Court of Kerala, Allegation, Magazine, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?