താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര: (www.kvartha.com 13.06.2018) താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിതടയുന്നുവെന്ന് ആരോപിച്ചായിരുന്നു ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പടിഞ്ഞാറേ കവാടം പ്രവര്‍ത്തകര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. 30 ഓളം പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ചുറ്റികകളും കമ്പിപ്പാരകളുമായി തകര്‍ക്കാനെത്തിയത്.

ക്ഷേത്രം താജ്മഹലിനെക്കാള്‍ മുമ്പ് തന്നെ അവിടെ ഉണ്ടായിരുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടഞ്ഞുകൊണ്ടുള്ള കവാടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇക്കാരണത്താലാണ് തങ്ങള്‍ നേരിട്ട് കവാടം പൊളിച്ചു നീക്കാന്‍ മുതിര്‍ന്നതെന്നും വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു.


അക്രമത്തെതുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Taj Mahal, attack, Arrested, VHP,  Taj Mahal attack; Arrested 3 VHP volunteer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?