പ്രതിശ്രുതവരനൊപ്പം വിവാഹ വസ്ത്രങ്ങളെടുക്കവെ സിനിമാ സ്റ്റൈലില്‍ പ്രതിശ്രുത വധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ട്വിസ്റ്റ്: വിവാഹം ഉറപ്പിച്ചത് 8 വര്‍ഷത്തോളം പ്രണയത്തിലായിരുന്ന യുവാവുമായി; പുതിയ കാമുകനുമായി അടുപ്പത്തിലായത് ആദ്യ കാമുകന്‍ ഗള്‍ഫില്‍ പോയതോടെ

തൊടുപുഴ:(www.kvartha.com 07/06/2018) പ്രതിശ്രുതവരനൊപ്പം വിവാഹ വസ്ത്രങ്ങളെടുക്കവെ സിനിമാ സ്റ്റൈലില്‍ പ്രതിശ്രുത വധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ട്വിസ്റ്റ്. യുവതിയുടെ വിവാഹം ഉറപ്പിച്ചത് എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന യുവാവുമായി തന്നെ. എന്നാല്‍ ആദ്യ കാമുകന്‍ ഗള്‍ഫില്‍ പോയതോടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലാവുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ തൊടുപുഴയിലാണ് സംഭവം. ഉടുമ്പന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുത വരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്പ് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഈ സമയം, പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എഞ്ചിനീയറുമായ യുവാവുമായി അടുപ്പത്തിലായി. അതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബംഗളൂരുവിലേക്ക് തിരികെ വന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ 20ന് വിവാഹ നിശ്ചയവും നടന്നു.

News, Thodupuzha, Kerala, Police, Court, Case,Twist of kidnapping attempt

എന്നാല്‍ വിവാഹവിവരം യുവതിയില്‍നിന്ന് അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്ച രാവിലെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് ടാക്സിയില്‍ തൊടുപുഴയില്‍ എത്തുകയായിരുന്നു. യുവതി ഇയാള്‍ക്കൊപ്പം പോകാന്‍ ഇറങ്ങിയതോടെയാണ് സഹോദരനും പ്രതിശ്രുത വരനും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞത്. എന്നാല്‍ കാമുകനൊപ്പം എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ടത് കൂട്ട അടിയില്‍ കലാശിച്ചു.

തൊടുപുഴ പ്രസ്‌ക്ലബ് റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി 15 മിനുട്ടോളം ഇരുകൂട്ടരും ഏറ്റുമുട്ടി. ഒടുവില്‍ പോലീസെത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു. സംഘര്‍ഷമുണ്ടാക്കിയതിന് യുവതിയുടെ സഹോദരന്‍, പ്രതിശ്രുതവരന്‍, കാമുകന്‍ തുടങ്ങിയവര്‍ക്കെതിരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ തൊടുപുഴ പോലീസ് യുവതിയെയും കാമുകനെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. കാമുകന്റെ കൂടെ പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് തൊടുപുഴയിലെ കോണ്‍വന്റിലാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thodupuzha, Kerala, Police, Court, Case,Twist of kidnapping attempt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?