അര്‍ജന്റീന ടീം ക്യാമ്പില്‍ കലാപം കത്തിക്കയറുന്നു, മഷരാനോ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ മെസ്സിയും പങ്കെടുത്തു; നൈജീരിയയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ സാംപോളിയെ ഒഴിവാക്കി ടീം മാനേജറും 86 ലോകകപ്പ് ഫൈനലിലെ ഗോള്‍ സ്‌കോററുമായ യോര്‍ഗ ബുറുച്ചാഗെയെ പകരക്കാരനാക്കണമെന്ന് ആവശ്യം; നൈജീരിയയുടെ ഗോള്‍വല കീറുമോ?

മോസ്‌കോ: (www.kvartha.com 25.06.2018) രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടി അവസാന സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീന ടീം ക്യാമ്പില്‍ കലാപം കത്തിക്കയറുന്നു. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ മണ്ടന്‍ തന്ത്രങ്ങളുമായി ടീമിനെ ഇറക്കി ടീമിന് ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വമ്പന്‍ പരാജയം സമ്മാനിച്ച പരിശീലകന്‍ ഹോര്‍ജെ സാംപോളിക്കെതിരെയാണ് താരങ്ങളുടെ നേതൃത്വത്തില്‍ പടയൊരുക്കം നടക്കുന്നത്. പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളിക്കാര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചുവെന്നാണ് വിവരം.

പരിശീലകനെ പടിക്ക് പുറത്താക്കാന്‍ താരങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ടീമിലെ മുതിര്‍ന്ന താരം ഹാവിയര്‍ മഷ്‌രാനോയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു. മെസ്സിയടക്കം 23 കളിക്കാരും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. നൈജീരിയക്കെതിരായ അവസാന മത്സരത്തില്‍ നിന്നു സാംപോളിയെ മാറ്റി നിര്‍ത്തണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടു. പകരം 1986 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ വീഴ്ത്തിയ ഗോളിനുടമയും നിലവില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ജനറല്‍ മാനേജരുമായ യോര്‍ഗെ ബുറുച്ചാഗെയെ കൊണ്ടുവരണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി കൂടിക്കാഴ്ചയ്ക്ക് കളിക്കാര്‍ അനുമതി തേടിയിട്ടുമുണ്ട്.



പരിശീലകനില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ഹോട്ടലില്‍ ചേര്‍ന്ന കളിക്കാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നുവെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫുട്‌ബോള്‍ അസോസിയേഷന്‍ ലോകകപ്പ് തീരുംവരെ സാംപോളിയെ പുറത്താക്കാന്‍ സാധ്യതയില്ല. എന്നാല്‍ അതിനുശേഷം സ്ഥാനം തെറിക്കുമെന്ന് ഉറപ്പ്. 2017 ജൂണില്‍ അഞ്ചുവര്‍ഷത്തേക്കാണ് സാംപോളി ദേശീയ ടീമിനായി കരാറിലെത്തിയത്. 137 കോടി രൂപയുടെ കരാര്‍ ഇപ്പോള്‍ റദ്ദാക്കിയാല്‍ വന്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന അസോസിയേഷന് ഇത് താങ്ങാനാകില്ല.

ക്രൊയേഷ്യക്കെതിരെ തോല്‍വി വഴങ്ങിയതിനു പിന്നാലെ, നായകന്‍ ലയണല്‍ മെസിയുമായി ഇണങ്ങിച്ചേരാന്‍ ടീമിലെ മറ്റു കളിക്കാര്‍ക്ക് സാധിച്ചില്ലെന്ന സാംപോളിയുടെ പ്രതികരണം കളിക്കാരെ ചൊടിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ 'അയാള്‍ ഇഷ്ടമുള്ളത് പറയട്ടെ' എന്നായിരുന്നു സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ദേഷ്യത്തോടെയുള്ള പ്രതികരണം.

മാത്രമല്ല, ക്രൊയേഷ്യക്കെതിരായ തോല്‍വിക്കുശേഷം ഡ്രസ്സിംഗ് റൂമില്‍ വെച്ച് മഷ്‌രാനോ ആദ്യ ഗോള്‍ വഴങ്ങാനിടയാക്കിയ ഗോളി വില്ലെ കബെല്ലറോയെ ചീത്തവിളിച്ചിരുന്നു. ഇതിന്റെ പേരില്‍ ക്രിസ്റ്റിയന്‍ പാവോണ്‍ മഷ്‌രാനോയുമായി കോര്‍ക്കുകയും ചെയ്തു.

രണ്ടുവര്‍ഷം മുമ്പാണ് അര്‍ജന്റീന ഫ്ടുബോളിനെ ദുരന്തം വിഴുങ്ങുന്നത്. അന്ന് അസോസിയേഷന്‍ പൂര്‍ണമായും കടത്തില്‍ മുങ്ങി. കളിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കാശുണ്ടായിരുന്നില്ല. ഇതോടെ അണ്ടര്‍ 20 അടക്കമുള്ള ദേശീയ ജൂനിയര്‍ ടീമുകള്‍ക്ക് പല ടുര്‍ണമെന്റുകളിലും പങ്കെടുക്കാന്‍ പോലും സാധിച്ചില്ല. ഇത് വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങളുടെ മുരടിപ്പിന് കാരണമായി.

അമിത രാഷ്ട്രീയ ഇടപെടലും കൊടിയ അഴിമതിയുമാണ് അര്‍ജന്റീന ഫുട്‌ബോളിനെ ഈ ഗതിയിലാക്കിയത്. ഇങ്ങനെ പോയാല്‍ ലോകനിലവാരമുള്ള താരങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജ്യത്ത് മെസിക്കും സംഘത്തിനും പിന്‍ഗാമികളില്ലാതാവുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World Cup, News, Fifa, Argentina, Football, Leonal Messi, Russia, Masharano, Coach, Meeting, Clash, Sports, Russia, World, Clash in Argentina Football team camp 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?