കുന്നത്തുകളത്തില്‍ കേസ്: കാവലിടാന്‍ 8 പോലീസുകാര്‍, പരാതിക്കാര്‍ 3000, ഇവരുടെ കേസ് കേള്‍ക്കാനും വേണം പിന്നെയും സംരക്ഷകര്‍, വെട്ടിലായി പാവം പോലീസുകാര്‍
കോട്ടയം: (www.kvartha.com 28.06.2018) കുന്നത്തുകളത്തില്‍ ഗ്രൂപ്പ് സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസിനും പണി കിട്ടി. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ പതിനഞ്ചോളം പോലീസുകാര്‍ ഇപ്പോള്‍ കുന്നത്തുകളത്തില്‍ കേസിന്റെ ഡ്യൂട്ടിയിലാണ്. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നാല് കടകളില്‍ ഇപ്പോള്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ ജംഗ്ഷനിലെ കുന്നത്തുകളത്തില്‍ ജ്വല്ലറി, ബേക്കര്‍ ജംഗ്ഷന്‍, കോഴിച്ചന്ത എന്നിവിടങ്ങളിലെ ചിട്ടി സ്ഥാപനങ്ങള്‍, സ്ഥാപന ഉടമ വിശ്വനാഥന്റെ വീട് എന്നിവിടങ്ങളിലാണ് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് സ്‌റ്റേഷനിലെ ഓരോ പോലീസുകാരും എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരുമാണ് പിക്കറ്റ് ഡ്യൂട്ടിയിലുള്ളത്. രാത്രിയിലും പകലുമായി എട്ടു പോലീസുകാര്‍ വെസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ളവരാണ്. ബാക്കി എആര്‍ ക്യാമ്പില്‍ നിന്നു വരും.
ഇതിനു പുറമെ പരാതിക്കാര്‍ ഇപ്പോള്‍ മൂവായിരമാകുന്നു. സ്‌റ്റേഷനില്‍ എല്ലാ ദിവസവും പരാതിക്കാരുടെ ബഹളമാണ്. പരാതി സ്വീകരിക്കാനും അവരുടെ മൊഴി രേഖപ്പെടുത്താനും പോലീസുകാര്‍ വേണം. കേസ് അന്വേഷിക്കുന്ന സംഘത്തിലും വെസ്റ്റ് സ്‌റ്റേഷനിലെ പോലീസുകാരുണ്ട്. അങ്ങനെ പതിനഞ്ചോളം പോലീസുകാര്‍ ഇപ്പോള്‍ തന്നെ കുന്നത്തുകളത്തില്‍ കേസിനു പിന്നാലെ ഡ്യൂട്ടിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police duty on Kunnath Kalathil, Kottayam, News, Trending, Police, Protection, Complaint, Business, Business Man, Kerala.

Powered by Info News For You

Comments
Post a Comment