ലോകകപ്പ് ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി 7 പേര്‍ക്ക് പരിക്ക്

മോസ്‌കോ: (www.kvartha.com 17.06.2018) ലോകകപ്പ് ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്ക്. റഷ്യയിലെ റെഡ് സ്‌ക്വയറിന് സമീപത്താണ് അപകടം. ഉക്രൈന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റത്. ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തിയ രണ്ട് മെക്‌സിക്കന്‍ സ്വദേശികളും പരിക്കേറ്റവരില്‍ പെടുന്നു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

On Video, Taxi Ploughs Into Moscow Crowd. Driver Says He "Wanted Sleep", Mosco, News, Sports, Injured, Accident, hospital, Treatment, Police, Arrest, Sports, World

ലോകകപ്പ് ആരവത്തില്‍ ശനിയാഴ്ച വൈകീട്ട് നഗരത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് ടാക്‌സി കാര്‍ കാല്‍നട യാത്രക്കാരെ ഇടിച്ചശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് നീങ്ങുകയായിരുന്നു. ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ഇയാളുടെ കൈയില്‍ നിന്ന് ലഭിച്ചത്.

On Video, Taxi Ploughs Into Moscow Crowd. Driver Says He "Wanted Sleep", Mosco, News, Sports, Injured, Accident, hospital, Treatment, Police, Arrest, Sports, World

അതേസമയം ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ മെക്‌സികോ-ജര്‍മനി മത്സരം നടക്കാനിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Video, Taxi Ploughs Into Moscow Crowd. Driver Says He "Wanted Sleep", Mosco, News, Sports, Injured, Accident, hospital, Treatment, Police, Arrest, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?