പ്രവാസികള്‍ക്ക് മുന്നറിയിപ്പ്; യുഎ ഇയിലെ 7 മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയക്കരുത്


ദുബൈ: (www.kvartha.com 12.06.2018) യുഎ ഇയിലെ ചില കറന്‍സി എക്‌സ്‌ചേഞ്ച് സെന്ററുകളുടെ ലൈസന്‍സ് സെണ്ട്രല്‍ ബാങ്ക് തരംതാഴ്ത്തി. ഈ എക്‌സ്‌ചേഞ്ചുകളില്‍ പണം അടയ്ക്കരുതെന്നും മുന്നറിയിപ്പ്. നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തരംതാഴ്ത്തിയിരിക്കുന്നത്.

തഹെര്‍ എക്‌സ്‌ചേഞ്ച് എസ്റ്റ്, അല്‍ ഹധ എക്‌സ്‌ചേഞ്ച്, അല്‍ ഹെമ്രിയ എക്‌സ്‌ചേഞ്ച്, ദുബൈ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്, സനാ എക്‌സ്‌ചേഞ്ച്, കോസ്‌മോസ് എക്‌സ്‌ചേഞ്ച്, ബിന്‍ ബഖീത് എക്‌സ്‌ചേഞ്ച് എസ്റ്റ് എന്നിവയാണ് ഡൗണ്‍ഗ്രേഡ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികള്‍.

Gulf, UAE, Dubai, Money Exchange

ഈ കമ്പനികള്‍ മുഖേന പണമിടപാടുകള്‍ നടത്തുകയോ കൂലി നല്‍കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം വിദേശ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. കൂടാതെ ട്രാവലേഴ്‌സ് ചെക്കുകളുടെ ഇടപാടുകളും നടത്താം.

ഈദുല്‍ ഫിത്തര്‍ അടുത്തതോടെ നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികളുടെ വന്‍ തിരക്കാണ് എക്‌സ്‌ചേഞ്ചുകളില്‍ അനുഭവപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: With Eid Al Fitr approaching in the UAE, the remittances outflow will pick up substantially in coming days and expats will be remitting funds back to their home countries to mark Eid Al Fitr.

Keywords: Gulf, UAE, Dubai, Money Exchange 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?