77കാരനായ ഒമാന്‍ പൗരന്‍ വിവാഹം ചെയ്ത 16കാരിയെ ഇന്ത്യയില്‍ തിരികെ എത്തിക്കുന്നത് അസാധ്യമെന്ന് ഇന്ത്യന്‍ എംബസി

മസ്‌കത്ത്: (www.kvartha.com 09.06.2018) 77കാരനായ ഒമാന്‍ പൗരന്‍ വിവാഹം ചെയ്ത 16കാരിയെ ഇന്ത്യയില്‍ തിരികെ എത്തിക്കുന്നത് അസാധ്യമെന്ന് ഇന്ത്യന്‍ എംബസി. വിവാഹത്തില്‍ അതൃപ്തിയില്ലെന്നും ഭര്‍ത്താവിനൊപ്പം സന്തോഷവതിയാണെന്നും കാട്ടി രേഖാമൂലമുള്ള പെണ്‍കുട്ടിയുടെ അറിയിപ്പ് ഒമാന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. ഇതോടെയാണ് എംബസി നിലപാട് അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയില്‍ തെലങ്കാനയിലെ ജാല്‍പ്പള്ളിയില്‍ താമസിക്കുമ്പോഴാണ് 77കാരന്‍ പതിനാറ് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം മസ്‌കത്തിലേക്ക് മടങ്ങിയ അയാള്‍ പെണ്‍കുട്ടിയെ കൂടി മസ്‌കത്തിലേക്ക് കൊണ്ടുപോയി.

16 year old Hyderabad girl married to 77 year old man from Oman; controversy, Muscat, News, Marriage, Controversy, Police, Complaint, Gulf, World

എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിതാവും സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ അഞ്ച് ലക്ഷം രൂപക്ക് ഒമാന്‍ പൗരന് വിറ്റുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാട്ടി പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഹൈദരാബാദ് പോലീസ് സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിനൊടുവില്‍ പന്ത്രണ്ടോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഹൈദരാബാദ് പോലീസ് രക്ഷപെടുത്തി നാട്ടിലെത്തിച്ചത്. എട്ട് അറബികളെയും അഞ്ച് ഒമാന്‍ പൗരന്മാരെയും മൂന്ന് ഖത്തര്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ റാക്കറ്റിന്റെ ഒടുവിലെ ഇരയാണ് ഹൈദരാബാദിലെ പെണ്‍കുട്ടിയെന്നും പോലീസ് പറയുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹമെന്ന് തെളിയിക്കാന്‍ നിക്കാഹ് സമയത്തെടുത്ത ചിത്രങ്ങള്‍ ഒമാന്‍ പൗരന്‍ പോലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഇരുവര്‍ക്കുമൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കാണാം.

അതിനിടെ പെണ്‍കുട്ടിയെ തിരികെയെത്തിക്കാനാകില്ലെന്ന ഇന്ത്യന്‍ എംബസി നിലപാടില്‍ പ്രതിഷേധം ശക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഒരു കടലാസില്‍ ലഭിച്ച അറിയിപ്പ് അതേപടി വിഴുങ്ങുകയാണോ ഇന്ത്യന്‍ എംബസി എന്ന ചോദ്യമാണ് പൊതുവെ ഉയരുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇന്ത്യന്‍ ഭരണഘടനാപ്രകാരം അതെങ്ങനെ വിവാഹത്തിന്റെ പരിധിയില്‍ വരുമെന്നും ചിലര്‍ ചോദിക്കുന്നു.

എന്നാല്‍ എംബസിയില്‍ നിന്ന് ഇത്തരത്തിലുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി ഒമാന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ സന്തോഷവതിയാണെന്ന പെണ്‍കുട്ടിയുടെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിവാഹവും നിലനില്‍ക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 16 year old Hyderabad girl married to 77 year old man from Oman; Controversy, Muscat, News, Marriage, Controversy, Police, Complaint, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?