7300 കോടിയുടെ കടബാധ്യത; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി

തിരുവനന്തപുരം: (www.kvartha.com 12.06.2018) വൈദ്യുത ബോര്‍ഡിന് 7300 കോടിയുടെ കടബാധ്യതയുണ്ടെന്നും അത് നികത്താന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍.

നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പ്രതിസന്ധി തുടര്‍ന്നാല്‍ സ്വാഭാവികമായ നിരക്ക് വര്‍ധന ഉണ്ടാവുകതന്നെ ചെയ്യും. ബോര്‍ഡിന് പിടിച്ചു നില്‍ക്കാന്‍ അതു മാത്രമെ വഴിയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Athirappilly project should be implemented: M.M. Mani, Thiruvananthapuram, News, Politics, Electricity, Increased, Minister, Kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്നാണ് തന്റേയും പാര്‍ട്ടിയുടേയും നിലപാട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമവായത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Athirappilly project should be implemented: M.M. Mani, Thiruvananthapuram, News, Politics, Electricity, Increased, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?